‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
അബുദാബി : ശ്രദ്ധയില്ലാതെ വാഹനമോടിച്ച് അപകടം വരുത്തുന്ന ഡ്രൈവര്മാര്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ പൊലീസ്. അശ്രദ്ധമായ െ്രെഡവിങ് മൂലമുണ്ടാകുന്ന വലിയ അപകടങ്ങളുടെ നിരവധി വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയിലൂടെ അബുദാബി പൊലീസ് പങ്കുവെച്ചത്. ഇതില് പലതും ഞെട്ടിക്കുന്ന അപകടങ്ങളുടെ വീഡിയോകളാണ്. ഒരു സലൂണ് കാര് 4വീല് ഡ്രൈവില് ഇടിച്ച് നില്ക്കുകയും ഒന്നിലധികം കാറുകള് പിറകില് കൂട്ടിയിടിക്കുകയും കാര് മറിയുകയും ചെയ്യുന്ന വീഡിയോ അശ്രദ്ധമായ ഡ്രൈവിങ്ങിന്റെ തിക്തഫലം ഓര്മപ്പെടുത്തുന്നതാണ്.
ഒരു കാര് മിനിവാനുമായി കൂട്ടിയിടിക്കുകയും അത് റോഡരികിലെ ബാരിയറില് ഇടിച്ചു നിയന്ത്രണം വിട്ട വീഡിയോയും വേഗത കുറഞ്ഞ പാതയില് അമിത വേഗതയില് വരുന്ന കാര് മെല്ല സഞ്ചരിക്കുകയായിരുന്നു മറ്റൊരു കാറിന്റെ പിറകില് കൂട്ടിയിടിച്ച് പൊട്ടിത്തകരുകയും ചെയ്യുന്ന കാഴ്ച പേടിപ്പെടുത്തുന്നതാണ്. തൊട്ടു മുമ്പിലുള്ള വാഹനത്തിന്റെ വേഗത പോലും ശ്രദ്ധിക്കാതെയുള്ള മരണപ്പാച്ചില് വരുത്തിവക്കുന്ന വലിയ അപകടത്തിന്റെ ദൃശ്യമാണിത്. അശ്രദ്ധമായ ഡ്രൈവിങ് വാഹനമോടിക്കുന്നവരുടെ ജീവനെ എങ്ങനെ അപകടത്തിലാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന് വിശദീകരിക്കുന്ന വീഡിയോയില് ‘കാഴ്ചയിലെ ചെറിയ വീഴ്ച വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം,’ എന്നും ഓര്മപ്പെടുത്തുന്നു. അപകടങ്ങള് ഒഴിവാക്കാന് വാഹനമോടിക്കുമ്പോള് നല്ല ശ്രദ്ധവേണമെന്ന് പൊലീസ് അഭ്യര്ത്ഥിച്ചു.