സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : യുഎഇയില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുകയാണ്. സ്കൂളുകള്‍ തുറന്നാല്‍ പൊതുവെ ഗതാഗതക്കുരുക്ക് സര്‍വസാധാരണമാണ്. മാത്രമല്ല ഗതാഗതം വര്‍ധിക്കുന്നതോടെ അപകടങ്ങളും പെരുകും. ഇതിന് തടയിടാനായി യുഎഇ ആഭ്യന്തര മന്ത്രാലയം ബോധവത്കരണ കാമ്പയിന് നടത്തുന്നു. സകൂള്‍ തുറക്കുന്ന ദിവസത്തില്‍ ആഗസ്റ്റ് 26 ന് ‘അപകട രഹിത ദിനം’ എന്ന പേരില്‍ ഒരു ദേശീയ ബോധവല്‍ക്കരണ കാമ്പയിന് ആരംഭിക്കാന്‍ ഒരുങ്ങുക്കയാണ് യുഎഇയുടെ ആഭ്യന്തര മന്ത്രാലയം. സ്കൂളിലെ ആദ്യ ദിനം ട്രാഫിക് അപകടരഹിതമായി ഉറപ്പാക്കാനാണ് കാമ്പയിന് ലക്ഷ്യമിടുന്നത്. ഈ കാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളുടെ കുറവ് നേടിയെടുക്കാനാവും. ഈ കിഴിവിന് യോഗ്യത നേടുന്നതിന്, (https://portal.moi.gov.ae/eservices/direct?scode=716&c=2) എന്ന വിലാസത്തിലും ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ പേജിലോ പങ്കെടുക്കുന്നവര്‍ സംരംഭത്തിന്റെ പ്രതിജ്ഞയില്‍ ഒപ്പിടണം. കൂടാതെ നിശ്ചിത ദിവസത്തിലെ ഏതെങ്കിലും ഗതാഗത ലംഘനങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം. വര്‍ഷം മുഴുവനും ട്രാഫിക് സുരക്ഷ പാലിക്കുന്നതിനുള്ള പ്രോത്സാഹനമെന്ന നിലയില്‍, ആഗസ്റ്റ് 26ന് ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം കിഴിവ് ബാധകമാകും. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡ് സുരക്ഷയ്ക്കായുള്ള യുഎഇ ഗവണ്മെന്റിന്റെ കാഴ്ചപ്പാടുമായി യോജിപ്പിക്കുന്നതിനുള്ള കാമ്പയിനാണ് ഇതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്മാന് ബ്രിഗേഡിയര്‍ എഞ്ചിനീയര്‍ ഹുസൈന് അഹമ്മദ് അല്‍ ഹരിതി വിശദീകരിച്ചു. ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് കാമ്പയിന് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാഹന സുരക്ഷ ഉറപ്പാക്കല്‍, സ്കൂളുകള്‍ക്ക് സമീപം വേഗപരിധി പാലിക്കല്‍, മൊബൈല്‍ ഫോണുകള്‍ പോലെയുള്ള ശല്യപ്പെടുത്തലുകള്‍ ഒഴിവാക്കല്‍, ട്രാഫിക് പാത പിന്തുടരല്, സുരക്ഷിത അകലം പാലിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്കല്, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിയൊരുക്കല് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.