കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : മലയാളി റൈറ്റേഴ്സ് ഫോറം ഈ വര്ഷത്തെ മികച്ച എഴുത്തുകാര്ക്കുള്ള പുരസ്കാരങ്ങള് വിതരണം ചെയ്തു. നിയാസ് ടിഎം(കഥ),രാമചന്ദ്രന് മൊറാഴ(കവിത),റീന രാജന് (ലേഖനം)എന്നിവര്ക്കുള്ള പുരസ്കാരങ്ങളാണ് നല്കിയത്. മുനീര് അല് വഫ,റഹീം കട്ടിപ്പാറ,അശറഫ് കൊടുങ്ങല്ലൂര് എന്നിവര് യഥാക്രമം രാമചന്ദ്രന് മൊറാഴക്കും നിയാസ് ടി.എമ്മിന് വേണ്ടി ഷര്മിനയും,റീന രാജനുവേണ്ടി ജാസ്മിന് അമ്പലത്തിലകത്തും മെമന്റോയും സ ര്ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. കൈരളി മിഡില് ഈസ്റ്റ് ഹെഡ് ജമാല് ഉദ്ഘാടനം ചെയ്തു. പുന്നയൂര്ക്കുളം സൈനുദ്ദീന് അധ്യക്ഷനായി. അനില്കുമാര് സിപി സൃഷ്ടികളെ വിലയിരുത്തി സംസാരിച്ചു. മുഹമ്മദ് വെട്ടുകാട്,നൗഫല് ചേറ്റുവ,ബഷീര് മുളിവയല്,അബ്ദുല്ലക്കുട്ടി ചേറ്റുവ,മുസ്തഫ പെരുമ്പറമ്പത്ത്,അബുല്കലാം ആലങ്കോട്,ഷിജു എസ് വിസ്മയ,സഹര് അഹമ്മദ്,സിറാജുദ്ദീന് പ്രസംഗിച്ചു. അനസ് മാള സ്വാഗതവും ജെനി പോള് നന്ദിയും പറഞ്ഞു.