
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
അബുദാബി: കാസര്‍ഗോഡ് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ‘കാസര്‍ഗോഡ് ഫെസ്റ്റ് 2025’ നോടനുബന്ധിച്ചു പ്രഖ്യാപിച്ച ബിസിനസ് എക്സലന്‍സി അവാര്‍ഡിന് സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഡോ.അബൂബക്കര്‍ കുറ്റിക്കോലും, ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ജീവകാരുണ്യ പ്രവര്ത്തകന് ഷെരീഫ് കോളിയാടും, യംഗ് ബിസിനെസ്മാന്‍ അവാര്‍ഡിന് അറബ്സ്കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്സ് മുജീബ് & നജീബ് ബ്രദേര്‍സും അര്‍ഹരായി.
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പിബി അബ്ദുല്‍ റസാഖ്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റും കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍മാനും ആയിരുന്ന ടി ഇ അബ്ദുല്ല എന്നിവരുടെ സ്മരണയ്ക്കായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബൂദാബി കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഏപ്രില്‍ 26 നു അബുദാബിയില്‍ വെച്ചു നടത്തുന്ന കാസര്‍ഗോഡ് ഫെസ്റ്റ് 2025 പ്രോഗ്രാമില്‍ വെച്ചു അവാര്‍ഡുകള്‍ സമ്മാനിക്കും. അബുദാബി സംസ്ഥാന കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ്, സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് ഹാജി, മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ട്കടവ് എന്നിവരടങ്ങുന്ന ജൂറി പാനലാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരെഞ്ഞെടുത്ത്.