
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര് ഘോബാഷ്
ദുബൈ: വ്യോമയാന വികസനത്തില് യുഎഇ ‘ആഗോള മാതൃക’യാണെന്ന് ഇന്റര്നാഷണല് എയര് ട്രാന്സ്പോര്ട്ട് അസോസിയേഷന് (അയാട്ട) ആഫ്രിക്ക-മിഡില് ഈസ്റ്റ് റീജണല് വൈസ് പ്രസിഡന്റ് കാമില് അല് അവാദി പറഞ്ഞു. ഈ മേഖലയിലെ യുഎഇയുടെ ദ്രുതഗതിയിലുള്ള പുരോഗതി,അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം,കാര്യക്ഷമമായ പ്രവര്ത്തനങ്ങള് എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
ദുബായില് നടന്ന അയാട്ട വേള്ഡ് കാര്ഗോ സിമ്പോസിയം 2025ന്റെ ഭാഗമായി എമിറേറ്റ്സ് ന്യൂസ് ഏജന്സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമയാന മേഖലയിലെ യുഎഇയുടെ മികച്ച നേട്ടങ്ങളെ കാമില് അല് അവാദി പ്രശംസിച്ചു. സംയോജിതവും നന്നായി ഏകോപിപ്പിച്ചതുമായ വേ്യാമയാന ആവാസവ്യവസ്ഥ കാരണം വികസിത രാജ്യങ്ങള്ക്ക് പോലും രാജ്യം ഒരു മാതൃകയായി സ്വയം സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉയര്ന്ന നിലവാരത്തിലുള്ള കാര്യക്ഷമതയില് പ്രവര്ത്തിക്കുന്ന എയര്ലൈനുകള്,വിമാനത്താവളങ്ങള്,ഗ്രൗണ്ട് സര്വീസുകള്,സുരക്ഷ എന്നിവയെല്ലാം ഈ സംവിധാനത്തില് ഉള്പ്പെടുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, യുഎഇയുടെ കാര്യക്ഷമമായ വിസ നടപടിക്രമങ്ങളും വിമാനത്താവളങ്ങളിലെ യാത്രക്കാരോടുള്ള അസാധാരണമായ പെരുമാറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഗുണനിലവാരത്തിലും ലോകോത്തര സേവന മാനദണ്ഡങ്ങളിലുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.