
ദുബൈയില് ഇന്ന് ‘ലോക സമാധാനം’
കുവൈത്ത് സിറ്റി : കുവൈത്തില് ട്രാഫിക് നിയമലംഘനങ്ങള് കുറഞ്ഞതായി ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റ്. 2023നെ അപേക്ഷിച്ച് 2024ല് ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 24 ശതമാനത്തോളം കുറഞ്ഞതായി ഡിപ്പാര്ട്ട്മെന്റ് പുറത്തിറക്കിയ വാര്ഷിക സ്ഥിതിവിവര കണക്കുകള് വ്യക്തമാക്കുന്നു. 2024ല് രേഖപ്പെടുത്തിയ അമിതവേഗതയുടെ നിയമലംഘനങ്ങള് ഒരു മില്യണ് കടന്നിട്ടുണ്ട്. സീറ്റ് ബെല്റ്റുകളുടെ ലംഘനങ്ങളുടെ എണ്ണം ഒന്നര ലക്ഷം എത്തിയെന്നും നിരോധിത ഹോണുകള് മൂലമുള്ള നിയമ ലംഘനം ഇരുപത്തിഏഴായിരം രേഖപ്പെടുത്തിയതായും കണക്കുകള് സൂചിപ്പിക്കുന്നു. ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റിലെ ഇമ്പൗണ്ട്മെന്റ് ഗരേജിലേക്ക് റഫര് ചെയ്ത നിയമലംഘരുടെ എണ്ണം 3139ഉം റഫര് ചെയ്ത വാഹനങ്ങളുടെ എണ്ണം 8455 ആണെന്നും ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റിലെ ട്രാഫിക് ബോധവല്ക്കരണ വിഭാഗം ഡയറക്ടര് കേണല് ഫഹദ് അല് എസ്സ പറഞ്ഞു.