
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ദുബൈ : ഏറെ തിരക്കേറിയതും രാജ്യാന്തര പ്രദര്‍ശനങ്ങളുടെയും സമ്മേളനങ്ങളുടെയും പ്രധാനകേന്ദ്രമായ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ റൗണ്ട് എബൗട്ടില്‍ ദുബൈ ആര്‍ടിഎ അഞ്ച് പുതിയ പാലങ്ങള്‍ നിര്‍മിക്കുന്നു. ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും വിവിധ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണിത്. ആകെ 5,000 മീറ്റര്‍ വരുന്ന ഈ പാലങ്ങള്‍ ശൈഖ് സായിദ് റോഡിനെ അഞ്ച് പ്രധാന നിരത്തുകളുമായി ബന്ധിപ്പിക്കും. ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് സ്ട്രീറ്റ്, ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സാബീല്‍ പാലസ് സ്ട്രീറ്റ്, അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് എന്നീ റോഡുകളുമായി കണക്ട് ചെയ്യും.
ദുബൈയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ശൈഖ് സായിദ് റോഡ് റൗണ്ട് എബൗട്ടില്‍ നിന്ന് ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റിലേക്കുള്ള ഗതാഗത പ്രവാഹവും അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റില്‍ നിന്ന് തെക്കു ഭാഗത്തേക്ക് ശൈഖ് സായിദ് റോഡിലേക്കുള്ള ഗതാഗതവും മെച്ചപ്പെടുത്താന്‍ ഉപരിതല ഇന്റര്‍സെക്ഷനാക്കി അതിനെ മാറ്റും. 696.414 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള പദ്ധതി പൂര്‍ത്തിയാവുന്നതോടെ യാത്രാ സമയം 12 മിനിറ്റില്‍ നിന്ന് 90 സെക്കന്‍ഡായി കുറയും. ശൈഖ് സായിദ് റോഡില്‍ നിന്ന് ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേയ്ക്കുള്ള യാത്രാ സമയം ആറ് മിനിറ്റില്‍ നിന്ന് ഒരു മിനിറ്റായി കുറയുമെന്നും അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റ് മുതല്‍ അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റിലേയ്ക്കുള്ള യാത്ര സാധ്യമാക്കുന്ന അല്‍ മജ്ലിസ് സ്ട്രീറ്റിലേക്കും ശൈഖ് റാഷിദ് സ്ട്രീറ്റില്‍ നിന്ന് ദേരയിലേക്കും ഗതാഗതം സുഗമമാക്കാനും ഈ പദ്ധതി സഹായിക്കും. അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റ് വികസനം ഉള്‍പ്പെടുന്ന വിപുലമായ വികസന പദ്ധതിയുടെ ഭാഗമാണ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസന പദ്ധതി. ഡബ്ല്യുടിസി, ഡിഐഎഫ്സി, സാബീല്‍, അല്‍ സത്വ, കറാമ, ജാഫിലിയ, മന്‍ഖൂല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള താമസക്കാര്‍ക്കും യാത്രക്കാര്‍ക്കും പുതിയ പാലങ്ങള്‍ ഏറെ പ്രയോജനപ്പെടും.