സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി: യുഎഇ ഗവണ്മെന്റിന്റെ സീറോ ബ്യൂറോക്രസി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്. സാമ്പത്തിക മേഖലയില്‍ സീറോ ബ്യൂറോക്രസി നടപ്പിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. ഗവണ്മെന്റ് നടപടിക്രമങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലുകള്‍ കുറച്ച് ജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും സേവനം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി. യുഎഇ സെന്‍ട്രല്‍ ബാങ്കും, പ്രധാനമന്ത്രിയുടെ ഓഫീസും സീറോ ബ്യൂറോക്രസി പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ച നടത്തിയിരുന്നു. സീറോ ബ്യൂറോക്രസിയിലൂടെ 2,000 സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കുകയും, നടപടി ക്രമങ്ങളുടെ സമയപരിധി 50 ശതമാനമായി കുറച്ചും, അനാവശ്യമായ എല്ലാ പ്രക്രിയകളും നീക്കം ചെയ്തും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുയാണ് പദ്ധതിയുടെ ലക്ഷ്യം. നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും, സേവനങ്ങള്‍ വേഗത്തിലാക്കുകയും സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ പുതിയ മാതൃകകള്‍ നവീകരിക്കുകയും ചെയ്തുകൊണ്ട് ബ്യൂറോക്രസി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും പദ്ധതികളും ചര്‍ച്ച ചെയ്തു. യുഎഇ സെന്‍ട്രല്‍ ബാങ്ക് യൂത്ത് കൗണ്‍സിലും ഹാപ്പിനസ് കമ്മിറ്റിയും സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പ്രോഗ്രാം നടപ്പിലാക്കുന്നതിന് ജീവനക്കാര്‍ക്കും വകുപ്പുകള്ക്കുമിടയിലെ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നു. യുഎഇയുടെ ‘ഞങ്ങള്‍ യുഎഇ 2031’ എന്ന ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് സാമ്പത്തിക മേഖലയില്‍ സംയോജിതവും നൂതനവുമായ ഒരു സര്‍ക്കാര്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ സീറോ ബ്യൂറോക്രസി പ്രോഗ്രാം സഹായിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ വ്യക്തമാക്കി.