കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ : യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് മോഡല് സര്വീസ് സൊസൈറ്റി സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റില് ഷാര്ജ ഗള്ഫ് ഏഷ്യന് ഇംഗ്ലീഷ് സ്കൂള് ജേതാക്കളായി. യുഎഇയുടെ വിവിധ ഭാഗങ്ങളില് നിന്നായി നൂറു കണക്കിന് വിദ്യാര്ഥികളാണ് വിത്യസ്ത സ്കൂളുകളെ പ്രതിനിധീകരിച്ച് ഫെസ്റ്റില് മാറ്റുരച്ചത്. എംഎസ്എസ് ജനറല് സെക്രട്ടറി ഷജില് ഷൗക്കത്ത്,വൈസ് ചെയര്മാന് അബ്ദുല് ജബ്ബാര്,എക്സിക്യൂട്ടീവ് മെമ്പര്മാരായ അബ്ദുല് മുത്തലിഫ്,ഇജാസ്,നൗഷാദ് എന്നിവര് വിജയികളെ അഭിനന്ദിച്ചു. സ്കൂള് പ്രിന്സിപ്പല് ഡോ.നസ്റീന് ബാനു ബിആര് ഉദ്ഘാടനം ചെയ്തു. വിജയികള്ക്കുള്ള ഇന്ററാക്ടിവ് ഫഌറ്റ് ബോര്ഡ് എംഎസ്എസ് പ്രതിനിധികളില് നിന്നും സ്കൂള് പ്രിന്സിപ്പല് ബി ആര് ഡോ.നസ്റീന് ബാനു,അസി.ഡയരക്ടര് അബ്ദുല് കരീം എന്നിവര് ഏറ്റുവാങ്ങി.