
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : വന്യജീവി സംരക്ഷണത്തില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ‘ജൂനിയര്‍ വനപാലകരെ’ സ്വാഗതം ചെയ്ത് ദുബൈ സഫാരി പാര്‍ക്ക്. ‘കണ്‍സര്‍വേഷന്‍ ഫോര്‍ ദ പ്ലാനറ്റ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് 550 ദിര്‍ഹത്തിന്റെ സീസണല്‍ പാസ് ലഭ്യമാണ്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ആറ് ദൗത്യങ്ങളാണ് പാസിലുള്ളത്. പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍,കാലാവസ്ഥാ പ്രതിസന്ധികള്‍,വേട്ടയാടല്‍,വംശനാശം നേരിടുന്ന ജീവികള്‍ എന്നിവയെക്കുറിച്ച് യുവതലമുറയുടെ അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം. കാണ്ടാമൃഗം,ആന എന്നിങ്ങനെ വിവിധമൃഗങ്ങളുമായി അടുത്തിടപഴകാനും സഫാരി ടൂറുകള്‍ ആസ്വദിക്കാനും ശില്പശാലകളില് പങ്കെടുക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികളില്‍നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് കെനിയന്‍ സഫാരി സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ട്. മൃഗസംരക്ഷണത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാന്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും ‘യങ് എക്സ്പ്ലോറര്‍’ ശില്‍പശാലയുമുണ്ടാകും.
മൃഗക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചര്‍ച്ചകളും തത്സമയ പരിപാടികളും സംഘടിപ്പിക്കും. ആറാം സീസണിനായി ദുബൈ സഫാരി പാര്‍ക്ക് ഈ മാസം ഒന്നിനാണ് തുറന്നത്. വിവിധ ഇനങ്ങളില്‍പ്പെട്ട 3000ത്തിലേറെ പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രമാണ് ദുബൈ സഫാരി പാര്‍ക്ക്.