ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ആദ്യ അസിസ്റ്റഡ് ട്രാവല്‍ ലോഞ്ച് തുറന്നു. ലോകത്തെ തിരക്കേറിയ എയര്‍പോര്‍ട്ടുകളിലൊന്നായ ദുബൈയില്‍ ഓട്ടിസം,മറഞ്ഞിരിക്കുന്ന വൈകല്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം വാഗ്ദാനം ചെയ്യുന്ന വിശ്രമ മുറിയാണിത്. നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ സ്വാഗതം ചെയ്യുന്ന ഇടമാണ് ദുബൈ എന്ന് ഉറപ്പാക്കാനുള്ള തങ്ങളുടെ സമര്‍പ്പണമാണ് ഈ ലോഞ്ചിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മജീദ് അല്‍ ജോക്കര്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നഗരമെന്ന ദുബൈയുടെ കാഴ്ചപ്പാടുമായി യോജിപ്പിക്കാന്‍ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അതുല്യ സൗകര്യമാണിത്. അന്തരീക്ഷം മുതല്‍ ഫര്‍ണിച്ചറുകള്‍ വരെയുള്ള എല്ലാ ഭാഗങ്ങളും ശാന്തവും എത്തിപ്പെടാന്‍ സൗകര്യപ്രദവുമായ രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. അതിഥികള്‍ക്കും തടസമില്ലാത്ത യാത്രാ അനുഭവം സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ ദൗത്യത്തിലെ പ്രധാന കുതിച്ചുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ എയര്‍പോര്‍ട്ട് ഡിസൈന്‍ ടീം രൂപകല്പന ചെയ്ത ലോഞ്ച്് ദുബൈ നഗരത്തിന്റെ മൂല്യങ്ങളും ആഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.