ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരി യുഎഇ എയ്ഡ് ഏജന്‍സി ചെയര്മാന്
മസ്കത്ത് : ഒമാന്‍ എസ്കെഎസ്എസ്എഫ് ആസിമ മേഖല ‘സര്‍ഗലയം 2025’ ഇന്ന് സീബ് ഫാമില്‍ (യൂസുഫ് അസദി നഗര്‍) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒമാനിലെ പ്രഥമ സര്ഗലയമാണിത്. ഉച്ചക്ക് മൂന്നു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. മേഖലയിലെ ഒമ്പത് ഏരിയകളില്‍ നിന്നായി ഇരുനൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ഏരിയാതല മത്സരങ്ങളിലെ വിജയികളാണ് മേഖലാ മത്സരത്തില്‍ പങ്കെടുക്കുന്നത്. കഥ,കവിത,മദ്ഹ്ഗീതം,ചിത്രരചന,ബുര്‍ദ തുടങ്ങിയ വ്യത്യസ്ത ഇനങ്ങള്‍ അരങ്ങേറും. ദഫ് പ്രദര്‍ശനവും നടക്കും. ഒമാനിലെ മത,സാമൂഹിക,സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. കുടുംബങ്ങള്‍ അടക്കം അഞ്ഞൂറില്‍ പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മേഖലാ പ്രസിഡന്റ് അബ്ദുല്ല യമാനി,സെക്രട്ടറി സിദ്ദീഖ് എപി,ട്രഷറര്‍ സക്കരിയ ഹാജി സീബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.