കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ: സംഗീത സംവിധായകന് രമേശ് നാരായണുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടന് ആസിഫലിക്ക് ദുബൈയില്‍ ആദരവ്. ഏറെ ചര്‍ച്ചയായ വിഷയം ആസിഫലി തന്മയത്വത്തോടെ കൈകാര്യം ചെയ്തതിലുള്ള ആദരവും നടനോട് ഐക്യദാര്‍ഡ്യവും പ്രകടിപ്പിച്ച് ദുബൈയില്‍ ആഡംബര നൗകക്ക് അദ്ദേഹത്തിന്റെ പേര് നല്കി. ദുബൈ മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നൗകയില്‍ ആസിഫ് അലി എന്നു പേരു പതിപ്പിച്ചു കഴിഞ്ഞു. ബോട്ടിന്റെ റജിസ്ട്രേഷന് ലൈസന്‍സിലും പേരു മാറ്റും. പല നിലയില്‍ വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്ക്കും മാതൃകയാണെന്ന് ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വര്‍ഗീയവിദ്വേഷം വരെ അഴിച്ചുവിടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരം നീക്കങ്ങളെ ചിരിയോടെ നേരിട്ട ആസിഫ് അലി, നിര്‍ണായകഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയാണു പെരുമാറേണ്ടതെന്നു കാണിച്ചുതന്നുവെന്നും ഷെഫീഖ് പറഞ്ഞു. സംരംഭകര്‍ പത്തനംതിട്ട സ്വദേശികള്‍ ആയതിനാല്‍ ജില്ലയുടെ വാഹന റജിസ്ട്രേഷനിലെ 3 ഉള്‍പ്പെടുത്തിയാണ് കമ്പനിക്കു ഡി3 എന്ന പേരു നല്‍കിയത്. വാട്ടര്‍ ടൂറിസം മേഖലയില്‍ മലയാളികള്‍ നടത്തുന്ന പ്രധാനപ്പെട്ട കമ്പനിയാണ് ഡി3.