
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ: കോതമംഗലം മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മ ‘ആശ്രയം’ യുഎഇ പീസ്വാലി പാലിയേറ്റീവ് ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിനു നല്കുന്ന ആംബുലന്‍സിന്റെ താക്കോല്‍ അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി പീസ്വാലി ഉപദേശക സമിതി ചെയര്‍മാനും അല്‍ ഷിഫ ഹോസ്പിറ്റല്‍ എംഡിയുമായ ഡോ.കാസിം,വൈസ് ചെയര്‍മാനും ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാനുമായ വിഎന്‍ ഹസന് എന്നിവര്‍ക്ക് കൈമാറി. ആശ്രയം യുഎഇ പ്രസിഡന്റ് റഷീദ് കോട്ടയില്‍ അധ്യക്ഷനായി. പ്രോഗ്രാം കണ്‍വീനര്‍ ഷംസുദ്ദീന് നെടുമണ്ണില്‍ സ്വാഗതം പറഞ്ഞു.
ജനറല്‍ സെക്രട്ടറി ദീപു തങ്കപ്പന്,രക്ഷാധികാരിയും പീസ്വാലി ഉപദേശകസമിതി അംഗവും സേഫ് കെയര്‍ എംഡിയുമായ ഉമര്‍ അലി,വൈസ് ചെയര്മാന് സമീര്‍ പൂക്കുഴി,പീസ്വാലി യുഎഇ സെക്രട്ടറി ജോണ്സണ് ജോര്‍ജ്,ആശ്രയം രക്ഷാധികാരികളായ സുനില്‍ പോള്‍,നെജി ജെയിംസ്,ലോക കേരള സഭാംഗവും പീസ്വാലി ഉപദേശക സമിതി അംഗവുമായ ടിഎന്‍ കൃഷ്ണ കുമാര്‍,യു.പികെ അന്‍വര്‍ നഹ,ഫളോറ ഗ്രൂപ്പ് സിഇഒ മുഹമ്മദ് റാഫി,അനുര മത്തായി, സജിമോന്‍,ജിമ്മി കുര്യന്, ഷാജഹാന്,അജാസ് അപ്പാടത്ത്,അഭിലാഷ് ജോര്‍ജ്,അനില്‍ കുമാര്‍, ആശ്രയം വനിതാ വിഭാഗം പ്രസിഡന്റ് സിനി അലിക്കുഞ്ഞ്, സെക്രട്ടറിശാലിനി സജി പങ്കെടുത്തു.