
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
പാമ്പാടി : അസാപ് തൊഴിൽ പരിശീലന കേന്ദ്രം യുവജനങ്ങൾക്കു നേട്ടമുണ്ടാക്കുന്ന സ്ഥാപനമെന്നു മന്ത്രി ഡോ. ആർ.ബിന്ദു. വൈദഗ്ധ്യം വേണ്ട തൊഴിലുകളിൽ മികച്ച പരിശീലനം നൽകാനും തൊഴിൽസംരംഭം സൃഷ്ടിക്കാനും അസാപ്പിനു കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാമ്പാടിയിൽ നിർമിച്ച അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് മന്ത്രി നാടിനു സമർപ്പിച്ചു.
ദേശീയ–രാജ്യാന്തര നിലവാരമുള്ള കോഴ്സുകളിൽ യുവാക്കൾക്കു തൊഴിൽ പരിശീലനം നൽകാനായി 14.68 കോടി രൂപ ചെലവിലാണു പാർക്ക് യാഥാർഥ്യമാക്കിയത്. മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാണ്ടി ഉമ്മൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി, അസാപ് കേരള അധ്യക്ഷ ഡോ. ഉഷ ടൈറ്റസ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി എന്നിവർ പ്രസംഗിച്ചു.
28,193,13 ചതുരശ്രയടി വിസ്തീർണമുള്ള മൂന്നുനില മന്ദിരം രാജ്യാന്തര നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി നൂതന പരിശീലന പരിപാടികൾക്കുള്ള സംവിധാനം സ്കിൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ആധുനിക ക്ലാസ് മുറികളും ഐടി ലാബ് സൗകര്യവുമുണ്ട്. വിദ്യാർഥികൾക്കു വസ്ത്രം മാറാൻ ലോക്കർ സൗകര്യമുള്ള മുറികൾ, കോൺഫറൻസ് ഹാൾ, 5 പരിശീലന ഹാളുകൾ, 7 ക്ലാസ് മുറികൾ, ലൈബ്രറി, ഓഫിസ് എന്നിവ പാർക്കിന്റെ ഭാഗമാണ്. സ്കിൽ പാർക്ക് ഭിന്നശേഷിസൗഹൃദമാണ്.