
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മേപ്പാടി : കയ്യ് മെയ്യ് മറന്ന് പത്ത് ദിവസം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്ന് സൈന്യം മടങ്ങുന്നു.
ഹെലികോപ്റ്റർ തിരച്ചിലിുനും ബെയ്ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള രണ്ട് ടീം മാത്രമാണ് ഇനി തുടരുക. സർക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്കി.
എൻഡിആർഎഫിന്റെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാകും ഇനിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുക. സൈന്യത്തിന്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ.
ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. തിരികെ മന്ത്രി മുഹമ്മദ് റിയാസും നന്ദി അറിയിച്ചു. സൈന്യം നടത്തിയ സേവനങ്ങള്‍ വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ദുരന്തഭൂമിയില്‍ ജനകീയ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കി. ക്യാമ്ബുകളില്‍ കഴിയുന്ന ആർക്കെങ്കിലും തിരച്ചിലില്‍ പങ്കെടുക്കണമെങ്കില്‍ നേരത്തെ വിവരമറിയിക്കണം. ബന്ധപ്പെട്ട ക്യാമ്ബുകളെ സമീപിച്ചാല്‍ വാഹന സൗകര്യം ഉള്‍പ്പടെ സർക്കാർ ഒരുക്കി നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.