
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അർജുനെ കാണാതായി ഒമ്പതാം ദിവസമായ ഇന്ന് പുഴയിലെ മണ് തിട്ട നീക്കിയുള്ള തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ട് സൈന്യം നടത്തിയ പരിശോധനയിൽ മൺ തിട്ടയിൽ നിന്ന് സംശയകരമായ സിഗ്നൽ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് വെള്ളത്തത്തിൽ തിരച്ചിലുനുള്ള യന്ത്ര സംവിധാനങ്ങൾ എത്തിക്കുന്നത്. അതേ സമയം പുഴയുടെ അടിത്തട്ടിൽ പുതഞ്ഞു കിടക്കുന്ന വസ്തുകൾ കണ്ടെത്താനുള്ള ഡ്രോൺ ഇന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.
ഇന്നലെ വൈകീട്ട് സൈന്യം നടത്തിയ പരിശോധനയിലാണ് മൺതിട്ടതിട്ടയിൽ നിന്ന സംശയകരമായ സിഗ്നൽ ലഭിച്ചത്. ഇരുമ്പ്, നിക്കൽ, സ്റ്റീൽ തുടങ്ങിയവയുടെ മണ്ണിനിടിയിലെ സാന്നിധ്യം കൃത്യമായി കണ്ടെത്താൻ കഴിയുന്ന ഫെറക്സ് ലൊക്കേറ്റർ 120 എന്ന ഉപകണം ഉപയോഗിച്ചുള്ള പരിശോധ നടത്തിയത്.
അപകടസ്ഥലത്തിനു തൊട്ടു മുൻപുള്ള പൊലീസ് ചെക്ക് പോയിന്റിൽ വാഹനം എത്തിയപ്പോഴാണ് കന്നട ആചാരപ്രകാരം ശുഭകാര്യങ്ങൾ തുടങ്ങുന്നതിനു മുൻപുള്ള പൂജ നടത്തിയത്. റോഡിനും പുഴയ്ക്കും ഇടയിലുള്ള സ്ഥലത്ത് ഒരു ഭാഗത്ത് വൻ കോൺക്രീറ്റ് ഭിത്തി ഉറപ്പിച്ചാണ് പുഴയിൽ നിന്ന് മണ്ണു നീക്കുന്നത്. പുഴയിലെ മണ് തിട്ട കരയിൽ നിന്ന് 20 മീറ്റർ മാറിയാണ്. 18 മീറ്റർ നീളമുളള യന്ത്രക്കൈ ഈ മണ്‍തിട്ട നീകാൻ പര്യാപ്തമാണന്നണ് കണക്ക് കൂട്ടൽ. ആവശ്യമെങ്കിൽ കൂടുതൽ മറ്റൊരു മണ്ണ് മാന്തി യന്ത്രം കൂടി അടുത്ത ദിവസം എത്തിക്കും. അതേസമയം പുഴയുടെ അടിത്തട്ടിൽ പുതഞ്ഞു കിടക്കുന്ന വസ്തുക്കൾ കണ്ടെത്താനുള്ള ആധുനിക ഡ്രോൺ എത്തുന്നത് വൈകും. ഡ്രോൺ വിമാനത്തിൽ കൊണ്ടു വരാൻ സാങ്കേതിക തടസം ഉണ്ടായത്തോടെ ഡൽഹിയിൽ നിന്നുള്ള സംഘം ട്രെയിൻ മാർഗമാണ് വരുന്നത്. നാളെയെ ഇവർ ഷിരൂർ എത്തൂ. അർജുനെ കണ്ടെത്താൻ ഇടപെടണം എന്നാവശ്യപെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ഇതുവരെ നടത്തിയ തിരച്ചിലുകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചു.