കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് മരിച്ച ലോറി െ്രെഡവര്‍ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നാളെ രാവിലെ ആറു മണിയോടെ മൃതദേഹം വീട്ടിലെത്തും. കാര്‍വാര്‍ എംഎഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിക്കും. വീടുവരെ കര്‍ണാടക പൊലീസിന്റെ അകമ്പടിയോടെയാണ് ആംബുലന്‍സ് എത്തുക. അപകടം നടന്ന ഷിരൂരില്‍ ആംബുലന്‍സ് അഞ്ചു മിനുട്ട് നേരം നിര്‍ത്തിയിടും. കര്‍ണാടക സര്‍ക്കാര്‍ അര്‍ജുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.