കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : മണ്ണാര്‍ക്കാട് മണ്ഡലം കെഎംസിസി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആര്ഡണ് യൂണിവേഴ്സിറ്റി ജേതാക്കളായി. മുസഫ യൂണിവേര്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുഎഇയിലെ പ്രബലരായ പതിനാറ് ടീമുകള്‍ മാറ്റുരച്ചു. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടീം ഫെയ്മസിനെ പരാജയപ്പെടുത്തി ആര്ഡണ് യൂണിവേഴ്സിറ്റി ജേതാക്കളായി. മക്തൂം എഫ്സി,അബുദാബി തൃത്താല കെഎംസിസി ടീമുകള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. നൂറുകണക്കിന് ഫുട്ബാള്‍ പ്രേമികള്‍ മത്സരം വീക്ഷിക്കാനെത്തി.
പ്ലയര്‍ ഓഫ് ദി ടുര്‍ണമെന്റ് അവാര്‍ഡിന് ആര്ഡണ് യൂണിവേഴ്സിറ്റിയുടെ മുഹമ്മദ് അഫ്സലും,ടോപ് സ്കോററായി ആര്ഡണ് യൂണിവേഴ്സിറ്റിയുടെ തന്നെ അര്ജുന് മാധവും, മികച്ച ഗോള്‍കീപ്പറായി ടീം ഫെയ്മസിന്റ സാബിത്തും, ബെസ്റ്റ് ടീം മാനേജറായി ആര്ഡണ് യൂണിവേഴ്സിറ്റിയുടെ നാസറും തിരെഞ്ഞെടുക്കപ്പെട്ടു. ജേതാക്കള്‍ക്ക് സംസ്ഥാന, ജില്ലാ,മണ്ഡലം കെഎംസിസി നേതാക്കള്‍ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. സംസ്ഥാന ഭാരവാഹികളായ സിഎച്ച് യൂസഫ് മാട്ടൂല്‍,പി.കെ അഹമ്മദ്,അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,ഹംസ നടുവില്‍, ബാസിത് കായക്കണ്ടി,അനീസ് മങ്ങാട്, ശറഫുദ്ദീന്‍ കുപ്പം,അന്‍വര്‍ ചുള്ളിമുണ്ട,ഷാനവാസ് പുളിക്കല്‍,ഹനീഫ് പടിഞ്ഞാര്‍മൂല, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളായ മജീദ് അണ്ണാന്‍തൊടി, അഹമ്മദ്കുട്ടി കപ്പൂര്‍,ഷംസുദ്ദീന് കോലോത്തൊടി,മുത്തലിബ് അരയാലന്‍, ബനിയാസ് കെഎംസിസി ഭാരവാഹികളായ അനീസ് പെരിഞ്ചേരി, ഷഫീഖ് കട്ടുപ്പാറ, അമീന് കല്ലൂരാവി,വിവിധ മണ്ഡലം ഭാരവാഹികളായ സാജിത് ചിറക്കല്‍പ്പടി, ഹഫീസ് ചൂരിയോട്, നാസര്‍ കുമരനല്ലൂര്‍, റഷീദ് തുറക്കല്‍, കബീര്‍ വിളയൂര്‍, ജുനൈസ് ചേങ്ങോടന്‍,പാലക്കാട് ജില്ലാ ഭാരവാഹികളായ ശിഹാബ് കരിമ്പനോട്ടില്‍,ഇസ്മായീല്‍ കണ്ടമ്പാടി,ഉനൈസ് തൃത്താല,ഇസ്മായില്‍ പട്ടാമ്പി,ജാഫര്‍ കുറ്റിക്കോട്, ഖാജാഹുസൈ ന് പുത്തനങ്ങാടി,ഹാരിസ് കണ്ടപ്പാടി,കരീം കീടത്ത്,നൗഫല്‍ മണലടി,ലത്തീഫ് കോട്ടോപ്പാടം,ജാഫര്‍ നാലകത്ത്,ഖമറുദ്ദീന് ആലായന്‍,റിയാസ് പാലക്കാട് പങ്കെടുത്തു. മണ്ഡലം ഭാരവാഹികളായ ഹുസൈന് കിഴക്കേതില്‍,സുഹൈല്‍ മാളിക്കുന്ന്,ജാബിര്‍ ആമ്പാടത്ത്,അബ്ദുല്‍ റഹ്മാന് തെങ്കര,ആഷിദ്ഷാ ചങ്ങലീരി,മൊയ്തീന്‍കുട്ടി പൂവ്വക്കോടന്‍, അനസ്മോന്‍ പോത്തന്,ബഷീര്‍ കോലോത്തൊടി,സലീം അച്ചിപ്ര,ശബീര്‍ നായാടിക്കുന്ന് മത്സരത്തിന് നേതൃത്വം നല്കി.