കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഫുജൈറ : ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് തഅ്ലീമുല് ഖുര്‍ആന്‍ ഹയര്‍ സെക്കന്ററി മദ്രസയില്‍ വിദ്യാര്‍ഥികള്‍ വിവിധ പരിപാടിള്‍ സംഘടിപ്പിച്ചു. സെക്രട്ടറി ഷരീഫ് ഹുദവി ഉല്‍ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ ശാകിര്‍ ഹുദവി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അബ്ദുസ്സലാം ദാരിമി പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അജീംഷാന് ഗാനമാലപിച്ചു.
മുഹമ്മദ് അദ്നാന്,മുഹമ്മദ് ഷഹം,ഷാന്‍ മുഹമ്മദ്,സൈബ മറിയം,ഹൂദ അബ്ദുല്‍ റഹീം,സഹ് രിഷ് ഫാത്തിമ പരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപകരായ ഷബീര്‍ ഹുദവി,ഫായിദ നസീര്‍,മുഫ്ലിഹ വഫിയ്യ,റുക്സാന ഉമര്‍,സമീറ റഫീഖ്,ആഇശ മുഹമ്മദലി പങ്കെടുത്തു. സലീം മൗലവി സ്വാഗതവും യാസീന്‍ മന്നാനി നന്ദിയും പറഞ്ഞു.