
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: അറേബ്യന്‍ ബിസിനസ് തയ്യാറാക്കിയ ദുബൈയില്‍ സ്വാധീനമുള്ളവരുടെ പട്ടികയില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ 3 ാം സ്ഥാനത്ത്. ദുബൈ 100 എന്ന പട്ടികയില്‍ വിവിധ മേഖലയില്‍ സ്വാധീനമുള്ള വ്യക്തികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എമ്മാര്‍ പ്രോപര്‍ട്ടീസ് ഫൗണ്ടര്‍ മുഹമ്മദ് അലബ്ബാര്‍, അല്‍ഗുറൈര്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയത്. വാണിജ്യരംഗത്തും സാങ്കേതിക മേഖലകളിലുമടക്കം സമഗ്രമായ സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തികളുടെ സാമ്പത്തിക വിജയത്തിനപ്പുറം യഥാര്‍ത്ഥ സ്വാധീനം പ്രചോദനം തുടങ്ങി വൈവിധ്യമാര്‍ന്ന അളവുകോല്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.