
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ് തീരുമാനം. ആറു വയസു വരെയുള്ള കുട്ടികള്‍ അറബി നിര്‍ബന്ധമായും പഠിക്കണമെന്നാണ് നിര്‍ദേശം. ഈ വര്‍ഷം സപ്തംബര്‍ മുതല്‍ പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തില്‍ നാല് മുതല്‍ ആറ് വയസു വരെയുള്ള കുട്ടികളുടെ പാഠ്യ പദ്ധതിയില്‍ അറബി ഉള്‍പ്പെടുത്തും. അടുത്ത ഘട്ടത്തില്‍ ആറു വയസു വരെയുള്ള മുഴുവന്‍ കുട്ടികളെയും പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.