കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : മലയാളി പ്രവാസികളെ പ്രോപര്‍ട്ടി ഉടമകളാക്കാനുള്ള പദ്ധതിയുമായി അറബ് സോണ്‍. ഒരു ലക്ഷം മലയാളികളെ ഈ പദ്ധതിയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രൊമോട്ടര്‍മാര്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുതിച്ചുയരുന്ന ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലോകമെമ്പാടുമുള്ള സാധാരണ മലയാളികള്‍ക്ക് അവസരമൊരുക്കി അറബ് സോണ്‍ ഡോട്ട് എഇയുടെ സാങ്കേതിക സഹായത്തോടെ കോ ഓണര്‍ഷിപ്പ് എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. പരമാവധി എട്ടു പേര്‍ക്ക് ഒന്നിച്ചു ചേര്‍ന്ന് ഒരു പ്രോപ്പര്‍ട്ടി വാങ്ങാവുന്ന വ്യവസ്ഥ പ്രകാരം ഒരാള്‍ ചുരുങ്ങിയത് ഒരു ലക്ഷം ദിര്‍ഹംസ് ആണ് മുടക്കേണ്ടത്. 5000 ദിര്‍ഹംസ് മുടക്കി രജിസ്റ്റര്‍ ചെയ്യുന്ന ഒരാള്‍ക്ക് ഏറ്റവും സുതാര്യമായ രീതിയില്‍ ഓണ്‍ലൈന്‍ വഴി എല്ലാ കാര്യങ്ങളും ലഭ്യമാകും എന്നതാണ് ഈ ടെക് സ്റ്റാര്‍ട്ടപ്പിന്റെ പ്രത്യേകത. ഇതിലൂടെ വാങ്ങുന്ന യൂണിറ്റിന്റെ പൂര്‍ണ നിയമപരമായ ഉടമ ഇതില്‍ മുതല്‍ മുടക്കുന്ന ആളുകളായിരിക്കും. ഇതിലൂടെ വാങ്ങുന്ന യൂണിറ്റ് വാടകക്ക് കൊടുത്തുള്ള വരുമാനവും കൂടാതെ പ്രോപ്പര്‍ട്ടി ലാഭകരമാകുന്ന സമയത്ത് അത് വില്പന നടത്തി ലാഭം വീതിച്ചു കൊടുക്കുവാനും ഈ പ്രൊജക്റ്റ് വഴി സാധ്യമാകും. ലോകത്തിലെ എവിടെയുമുള്ള മലയാളിക്കും ഇതില്‍ അംഗമാവാം. പണം മുടക്കുന്നവര്‍ക്ക് അതിന്റെ പൂര്‍ണമായ ഔദ്യോഗിക രേഖകള്‍ സ്വന്തമായി ലഭിക്കുന്നു. എല്ലാ കാര്യങ്ങളും ദുബൈ സര്‍ക്കാര്‍ അംഗീകരിച്ച നിയമ പ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് അല്‍വഫ ഗ്രൂപ്പ് സിഇഒ മുനീര്‍ അല്‍വഫ,അറബ് സോണ്‍ ഗ്രൂപ്പ് സിഇഒ റഊഫ്,ഡയരക്ടര്‍മാരായ കസീര്‍ കോട്ടിക്കോള്ളന്,മുഹമ്മദ് ആദില്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ www.arabzone.ae വെബ്സൈറ്റില്‍.