
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ക്വെയ്റോ: അട്ടിമറിയിലൂടെ ജോര്‍ദാനെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനകളെ അറബ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ യമഹി അപലപിച്ചു. ഈ ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നതില്‍ ജോര്‍ദാന്റെ സുരക്ഷാ സേവനങ്ങളുടെ ജാഗ്രതയെയും പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രശംസിച്ചു. ജോര്‍ദാന്‍ അറബ് പാര്‍ലമെന്റിന്റെ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും അല്‍ യമഹി വ്യക്തമാക്കി. ജോര്‍ദാന്റെ സുരക്ഷ അറബ് ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. ജോര്‍ദാനിലെ ജനങ്ങള്‍ക്ക് സുരക്ഷയും സ്ഥിരതയും സമൃദ്ധിയുമുണ്ടാകട്ടെ എന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു.