
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: ക്വെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ഇന്ന് ആരംഭിക്കുന്ന ഏഴാമത് അറബ് പാര്‍ലമെന്റ് സമ്മേളനത്തിനുള്ള യുഎഇ പാര്‍ലമെന്ററി പ്രതിനിധി സംഘത്തെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സ്പീക്കര്‍ സഖര്‍ ഘോബാഷ് നയിക്കും. അറബ് പാര്‍ലമെന്റ് സ്പീക്കര്‍മാര്‍ക്കും കൗണ്‍സില്‍ മേധാവികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഫലസ്തീന് ജനതയെ പിന്തുണയ്ക്കുക,കുടിയിറക്കല്‍ നിര്‍ദേശങ്ങളെ ഒറ്റക്കെട്ടായി തള്ളുക എന്നീ അജണ്ട മുന്‍നിര്‍ത്തിയാണ് ഇന്ന് അറബ് പാര്‍ലമെന്ററി സമ്മേളനം ചേരുന്നത്. ഇതിനായുള്ള ഏകീകൃത പ്രവര്‍ത്തന പദ്ധതി ഇന്ന് പ്രഖ്യാപിക്കും.