കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും നിക്ഷേപത്തിനും ഉത്തേജനം നല്കുന്ന പ്രകൃതിരമണീയമായ സൈഹ അല്‍ സലാം പാതയുടെ മാസ്റ്റര്‍ പ്ലാനിന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ പാത ഒരുങ്ങുന്നത്. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അസാധാരണമായ വിനോദസഞ്ചാര അനുഭവം നല്‍കുന്നതിനായി അഞ്ച് സേവന,വിനോദ സ്റ്റേഷനുകളുടെ വികസനവും ഉള്‍പ്പെടുന്നതാണ് പദ്ധതി. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും ഈ പദ്ധതികള്‍ നടപ്പാക്കുക. 224 മുതല്‍ 2028 വരെയുള്ള കാലയളവില്‍ ദുബൈയിലെ ഗ്രാമപ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിരവധി വികസന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ശൈഖ് ഹംദാന്‍ അംഗീകാരം നല്കി. ഏകദേശം 390 ദശലക്ഷം ദിര്‍ഹം ചെലവ് കണക്കാക്കുന്ന 37 പ്രോജക്ടുകളും സംരംഭങ്ങളുമാണ് പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്നത്.
മനോഹരമായ സൈഹ് അല്‍ സലാം റൂട്ട്, ദുബൈ കണ്ട്രിസൈഡ്,റൂറല്‍ ഏരിയ ഡെവലപ്മെന്റ് പ്രോജക്ടുകള്‍ എന്നിവക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ഏറ്റവും മികച്ചതും മനോഹരവും എല്ലാവര്ക്കും ആസ്വാദ്യകരവുമാണിത്. ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. സൈഹ് അല്‍ സലാം സീനിക് റൂട്ട് പ്രോജക്റ്റിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍,ഇവന്റുകള്‍,സേവനങ്ങള്‍ എന്നിവ്ക്കൊപ്പം നിരവധി സൗകര്യങ്ങളുടെ വികസനത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിവര്‍ഷം ഏകദേശം അര ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇത് 240ഓടെ മൂന്ന് ദശലക്ഷത്തിലധികമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രദേശവാസികള്‍ക്കുള്ള നിക്ഷേപ അവസരങ്ങള്‍ വിപുലപ്പെടുത്തുന്നതിനൊപ്പം നാടിന്റെ തനതായ സ്വഭാവവും വ്യക്തിത്വവും സംരക്ഷിക്കുന്നതിനും ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇത് മാറും.
ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ദുബൈ ഗ്രാമപ്രദേശ,ഗ്രാമ വികസന പദ്ധതിയില്‍ നിന്നും 37 പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്. പരിസ്ഥിതിക്കും പ്രകൃതിക്കും സാഹസിക പ്രേമികള്‍ക്കും അതുല്യമായ ഇടമൊരുക്കുന്ന സൈഹ് അല്‍ സലാം അസാധാരണ അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം അടയാളപ്പെടുത്തുമെന്നും ദുബൈയിലുടനീളം ഉയര്‍ന്ന നിലവാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് തുടരുമെന്നും ശൈഖ് ഹംദാന്‍ ഉറപ്പുനല്‍കി.
സൈഹ് അല്‍ സലാം സീനിക് റൂട്ടിനായുള്ള മാസ്റ്റര്‍ പ്ലാനില്‍ അഞ്ച് ടൂറിസ്റ്റ് സ്റ്റേഷനുകളുടെ വികസനത്തിനു പുറമെ 97.86 കിലോമീറ്റര്‍ സൈക്ലിങ് ട്രാക്കുകളുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. ഇതോടെ പ്രദേശത്തെ മൊത്തം ട്രാക്ക് നീളം 156.61 കിലോമീറ്ററായി ഉയരും. അല്‍ ഖുദ്ര തടാകത്തിന് സമീപമുള്ള മെയിന്‍ ഹബ് സ്റ്റേഷനില്‍ പരമ്പരാഗത മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇതില്‍ ഗ്രാമീണ മേഖലകളിലെ പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകളും ലാസ്റ്റ് എക്സിറ്റിന് സമീപം ഓപ്പണ്‍ എയര്‍ സിനിമയും സവിശേഷമായ അനുഭവം നല്‍കും. ഫ്ളെമിംഗോ തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന വൈല്‍ഡ് ലൈഫ് സ്റ്റേഷന്, സന്ദര്‍ശകര്‍ക്ക് വന്യജീവികളുടെ കാഴ്ചകള്‍ ആസ്വദിക്കാനും മുകളില്‍ നിന്ന് ലവ് തടാകങ്ങള്‍ ആസ്വദിക്കാനും അനുവദിക്കുന്ന ഹോട്ട് എയര്‍ ബലൂണുകള്‍ ഉള്‍പ്പെടെ വിവിധ സൗകര്യങ്ങളും പദ്ധതികളും നടപ്പാക്കും. കൂടാതെ ലവ്,ഖുദ്ര,ഫഌമിംഗോ എന്നീ തടാകങ്ങളെ ബന്ധിപ്പിക്കുന്ന ആഢംബര ക്യാമ്പുകളും എലവേറ്റഡ് വാക്കിങ് ട്രെയിലുകളുമുണ്ടാകും. മൂന്ന് തടാകങ്ങള്‍ക്കു കുറുകെ കയാക്ക് ടൂറുകളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
ബഡ്ജറ്റ് ക്യാമ്പുകളും റെസ്റ്റോറന്റുകളും സഹിതം എക്സ്പോ തടാകത്തിന് ചുറ്റും സൈക്ലിംഗിനും നടത്തത്തിനുമായി ഒരു മണല്‍ പാത ചേര്‍ക്കും. അല്‍ മര്‍മൂമിലെ ഒട്ടക ഫാമിന് സമീപമുള്ള കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് സ്റ്റേഷന് ഒട്ടക ഫാമില്‍ പരമ്പരാഗത മജ്ലിസും വിനോദ തിയേറ്ററും ഒരുക്കുന്നുണ്ട്.