
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
ജിസാന്‍ : കഴിഞ്ഞ മാസം ഇദാബിയില് മരിച്ച കൊണ്ടോട്ടി ചേരളപ്പാലം മൊയ്തീന്‍കുട്ടിയുടെ മകന് അന്‍വറിന്റെ(23) മൃതദേഹം ഇദാബിയിലെ അബൂബക്കര്‍ സിദ്ദീഖ് മഖ്ബറയില് മറവ് ചെയ്തു. ജനാസ നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര് പങ്കെടുത്തു. മൃതദേഹം സഊദിയില്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ടുനിന്ന നടപടി ക്രമങ്ങള്‍ക്ക് ജിസാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സിസിഡബ്യുഎ മെമ്പറുമായ ശംസു പൂക്കോട്ടൂര്‍,വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍മാരായ സാദിഖ് മാസ്റ്റര്‍ മങ്കട,മൂസ വലിയോറ,കബീര്‍ പൂക്കോട്ടൂര്‍,സമീര്‍ അമ്പലപ്പാറ,സാലിം നെച്ചിയില്‍,ഫൈസല്‍ സിപി തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു. വെല്‍ഫെയര്‍ വിങ് മെമ്പര്‍മാരായ ഇസ്മായീല്‍ ചൊക്ലി,ബഷീര്‍ ആക്കോട്,സാബിക് മരണപ്പെട്ട അന്‍വറിന്റെ ബന്ധുക്കളായ മുഹമ്മദ്കുട്ടി പുള്ളാട്ട്,ഷാഫി പുള്ളാട്ട്,മുഹമ്മദ് പുള്ളാട്ട്,ഉസ്മാന് പുള്ളാട്ട്,മുഹ്യുദ്ദീന്‍ പുള്ളാട്ട്,ഫാരിസ്,സക്കീര്‍, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര് ജനാസ നമസ്കാരത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തു. സുഹറയാണ് മാതാവ്. സഹോദരങ്ങള്‍: വീരാന്‍കുട്ടി,ഫവാസ്,ഫര്‍സാന