
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
എല്.ഡി.എഫ് ബന്ധം ഉപേക്ഷിച്ചെന്നും എന്നാല് എം.എല്.എ സ്ഥാനം രാജിവക്കില്ലെന്നും പി.വി അന്വര്. മലപ്പുറത്ത് വാര്ത്താ സമ്മേളനത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ജനങ്ങള് തന്ന സ്ഥാനമാണിത്. താന് അവര്ക്കുവേണ്ടിയാണ് ശബ്ദമുയര്ത്തുന്നത്. നിയമസഭയില് തനിക്കു സ്ഥാനമൊന്നും വേണ്ട. പ്രത്യേക ബ്ലോക്ക് കിട്ടിയാല് തന്നെ അതൊരു സ്ഥാനമാണ്. സി.പി.എമ്മിന്റെ പാര്ലിമെന്ററി പാര്ട്ടി യോഗത്തില് ഇനി പങ്കെടുക്കില്ല. ഇടതു മുന്നണി യോഗത്തിലേക്കും ഇനിയില്ല. ആര്എസ്എസിനും ബിജെപിക്കും അടിയറവ് വെക്കുന്ന നിലപാടിനൊപ്പം പി.വി അന്വര് ഉണ്ടാകില്ല. ഭാവി കാര്യങ്ങള് ഞായറാഴ്ച നിലമ്പൂരില് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില് പ്രഖ്യാപിക്കുമെന്നും അന്വര് പറഞ്ഞു.