
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി: അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടി മലപ്പുറത്ത് നടന്ന ഭാഷാസമരത്തിന്റെ വിജയമാണ് മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്ന് നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. അബുദാബി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാഷാസമര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭാഷാസമരം പരാജയപ്പെട്ടിരുന്നെങ്കില്‍ മലബാറിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഭാവി മറ്റൊന്നാകുമായിരുന്നു.
മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടയാന്‍ അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഗൂഡാലോചനക്കെതിരെയുള്ള വിജയമായിരുന്നു ഭാഷാസമരമെന്നും അദ്ദേഹം പറഞ്ഞു. മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ബ്രിട്ടീഷ് ഭരണകാലത്ത് അറബി ഭാഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും അറബിക് മുന്‍ഷി എന്ന തസ്തിക സൃഷ്ടിക്കപ്പെട്ടതും. തിരുവിതാംകൂറില്‍ രാജഭരണത്തിലും അറബി ഭാഷ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പില്കാലത്ത് ജനാധിപത്യ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സമയം മുതല്‍ ഈ ഭാഷക്കെതിരെ ഗൂഡാലോചന തുടങ്ങിയിരുന്നു. ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു.
പിന്നീട് 1980ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ നിയമത്തിനെതിരെയാണ് മുസ്ലിം യൂത്ത്ലീഗ് മലപ്പുറത്ത് ഐതിഹാസികമായ സമരം നടത്തിയത്. ആ സമരത്തിനെതിരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ യൂത്ത്ലീഗിന്റെ മൂന്ന് കര്മഭടന്മാര് രക്തസാക്ഷികളായതാണ് അറബി ഭാഷാപഠന ചരിത്രത്തെ മാറ്റിമറിച്ചത്. അറബി ഭാഷാപഠനം വേരോടെ പിഴുതെറിയാനും മുസ്ലിംകളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തടയിടുകയുമായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലക്ഷ്യംവെച്ചിരുന്നത്. ആ സമരത്തിന്റെ വിജയം മലബാറിന്റെ മാത്രമല്ല, കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ മുന്നേറ്റത്തിന് സാധ്യമായെന്നും അന്‍വര്‍നഹ പറഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷനായി. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി,റഷീദ് പട്ടാമ്പി,ബാസിത്ത് കായക്കണ്ടി,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല,ജില്ലാ ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ,ഭാരവാഹികളായ ഹുസൈന് സികെ, കുഞ്ഞിപ്പ മോങ്ങം,ഹസന് അരീക്കന്‍,നൗഷാദ് തൃപ്രങ്ങോട്,ബഷീര്‍ വറ്റലൂര്‍, മുനീര്‍ എടയൂര്‍,അബ്ദുറഹ്മാന് മുക്രി,സാല്‍മി പരപ്പനങ്ങാടി,നാസര്‍ വൈലത്തൂര്‍, സിറാജ് ആതവനാട്,ഷാഹിര്‍ പൊന്നാനി,സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ,സെയ്ദ് മുഹമ്മദ് വട്ടപ്പാറ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍ സ്വാഗതവും ട്രഷറര്‍ അഷ്റഫലി പുതുക്കുടി നന്ദിയും പറഞ്ഞു.