
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ: വിശുദ്ധ റമസാനില്‍ ഇഫ്താര്‍ വിരുന്നൊരുക്കി സുകൃങ്ങള് വാരിക്കൂട്ടുകയാണ് കെഎംസിസി ലക്ഷ്യമാക്കുന്നതെന്ന് നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ പറഞ്ഞു. ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ നാലാം ദിനത്തിലെ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കെഎംസിസിയുടെ അംശം ലോകത്ത് എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം നോമ്പ് തുറക്കുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലാണ് കെഎംസിസി പ്രവര്‍ത്തകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ സംസ്ഥാന കെഎംസിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇഫ്താര്‍ ടെന്റില്‍ റമസാന്‍ നാലാം ദിനമായ ഇന്നലെ ഏകദേശം 1350 പേരാണ് നോമ്പ് തുറക്കാന്‍ എത്തിയത്. മാഹിന്‍ ബാതിഷയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ ചടങ്ങില്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്ത്തകന് നാസര്‍ ബേപ്പൂര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഭാരവാഹികളായ ടി.ഹാഷിം,സെയ്ത് മുഹമ്മദ്,നസീര്‍ കുനിയില്‍,സിബി കരീം,ഫസല്‍ തലശ്ശേരി,ഷാനവാസ് നേതൃത്വം നല്കി. കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി അലി വടയം പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദി പറഞ്ഞു.