
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കോലാലംപൂര്‍: ഒരു രാഷ്ട്ര തലവന്‍ വേണ്ട തികഞ്ഞ ഉള്‍ക്കാഴ്ചയും വ്യക്തതയും ബൗദ്ധിക തലവും ലാളിത്യവും സമ്മേളിച്ച വ്യക്തിത്വമാണ് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സുഹൃത്തായ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിനെ മലേഷ്യയിലെത്തി സന്ദര്‍ശിച്ച് ശേഷം സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവെച്ചത്. ആദരണീയനായ മലേഷ്യന്‍ പ്രധാനമന്ത്രി ദത്തോ ശ്രീ അന്‍വര്‍ ഇബ്രാഹിമിനെ സന്ദര്‍ശിക്കാന്‍ സാധിച്ചു. വ്യക്തിപരമായി പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും കുടുംബവുമായും ഏറെ ആത്മബന്ധവും സൗഹൃദവും നിലനിര്‍ത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഇന്ത്യയുമായുള്ള മലേഷ്യയുടെ ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന് ഇന്ത്യന്‍ സ്ഥലനാമങ്ങള്‍ പോലും പരിചിതമാണ്. പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ആദരവോടെയും സ്നേഹത്തോടെയുമുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു. കുടുംബത്തിലെ അംഗങ്ങളെ കുറിച്ചെല്ലാം അദ്ദേഹം ക്ഷേമാന്വേഷണം നടത്തി. സ്വന്തം രാഷ്ട്രത്തോട് പ്രതിജ്ഞാബദ്ധതയും മനുഷ്യസ്നേഹവും ആശയ ദൃഢതയും ഒത്തച്ചേര്ന്ന മഹാ വ്യക്തിത്വമാണ് അന്‍വര്‍ ഇബ്രാഹിം. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ഊര്‍ജ്ജദായകവും സന്തോഷപ്രദവുമായിരുന്നു. അദ്ദേഹത്തിന് എല്ലാ നന്മകളും ആശംസിക്കുന്നതായും മലേഷ്യന്‍ ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്വ്വശക്തന് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും തങ്ങള്‍ കുറിച്ചു.