
സായിദ് നാഷണല്‍ മ്യൂസിയം ഗവേഷക ഗ്രാന്റുകള്‍ എട്ട് പ്രതിഭകള്‍ക്ക്
ദ ഹിന്ദു’വിന് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനൊപ്പം മലപ്പുറം വിരുദ്ധത എഴുതിക്കൊടുത്ത പിആര്‍ ഏജന്‍സി ആരാണെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഏതാണ് ഈ പിആര്‍ ഏജന്‍സിയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയുള്ള പിആര്‍ ഏജന്‍സി വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. ബിജെപി ഉപയോഗിച്ച അതേ ആയുധമാണ് മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. നാക്കു പിഴയാണെങ്കില്‍ മനസിലാക്കാം. പക്ഷേ, പിആര്‍ ഏജന്‍സി ചെയ്തത് ഗൗരവം കൂട്ടുന്ന കാര്യമാണ്. കര്‍ട്ടനു പിന്നില്‍ പലതു നടക്കുന്നുണ്ട്. ചില ദേശീയ മാധ്യമങ്ങള്‍ ബിജെപിക്ക് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് പലതവണ രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ മതേതര ശക്തികളെല്ലാം ഇതിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. അതേ പിആര്‍ ഏജന്‍സി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോട്ടിനുള്ളിലിരുന്ന് വര്‍ഗീയതയുണ്ടാക്കുന്നത് എത്ര ഗൗരവമാണ്. മലപ്പുറം ജില്ലയെ അപമാനിക്കുന്നുവെന്നതിനപ്പുറം മുഖ്യമന്ത്രിയുടെ അഭിമുഖത്തിലുള്ള മലപ്പുറം എന്ന പരാമര്‍ശം തന്നെ ‘ബാഡ്’ ടേസ്റ്റിലുള്ളതാണ്. അതൊരു ജനവിഭാഗത്തെയാകെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശമാണ്. നാക്കു പിഴയാണെങ്കില്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചാല്‍ തീരുമായിരുന്നു. എന്നാല്‍ ഇത് അങ്ങനെയല്ല. ദേശീയ തലത്തില്‍ വേരൂന്നിയ പിആര്‍ ഏജന്‍സിയുടെ സ്വാധീന ശക്തി കേരളത്തിലേക്കും വളര്‍ന്നുവോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇതുപോലെയുള്ള പിആര്‍ ഏജന്‍സികളുമായി മുന്നോട്ടുപോയാല്‍ കൂടുതല്‍ എംഎല്‍എമാര്‍ പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.