കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : മലപ്പുറം ജില്ലക്കും അവിടെയുള്ള ജനങ്ങള്ക്കെതിരെയും തുടര്ന്നുവരുന്ന അപനിര്മിതികളെ പൊതുസമൂഹം ക്രിയാത്മകമായി പ്രതിരോധിക്കണമെന്ന് അബുദാബി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മഹിതം മലപ്പുറം’ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ‘മലപ്പുറം: അറിഞ്ഞതും പറഞ്ഞതും’ സംവാദം ആവശ്യപ്പെട്ടു. ജില്ലാ രൂപീകരണം മുതല് ആരംഭിച്ച എതിര്പ്പുകളും അപവാദ പ്രചാരണങ്ങളും ഇപ്പോഴും അനസ്യൂതം തുടരുകയാണ്. ഒരു പ്രത്യേക സമുദായത്തെ ഉന്നംവെച്ചുള്ള വര്ഗീയ പ്രചാരണങ്ങള്ക്ക് പിന്നില് മതപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളുണ്ട്. മലപ്പുറത്തിന്റെ യഥാര്ത്ഥ ചിത്രം മറച്ചുവെച്ചുള്ള ഇത്തരം പ്രവൃത്തികള്ക്കെതിരെ കൂട്ടായ ശ്രമങ്ങള് വേണം. മലപ്പുറം ജില്ലയുടെ ജനബാഹുല്യം കണക്കിലെടുത്ത് പുതിയ ജില്ല വേണമെന്ന ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ഭരണപരമായ എളുപ്പത്തിന് പുതിയ ജില്ല അനിവാര്യമാണെന്നും സെമിനാര് ചൂണ്ടിക്കാട്ടി. ഇസ്ലാമിന്റെ ആവിര്ഭാവ കാലത്ത് തന്നെ മുസ്്ലിം സമൂഹം കേരളത്തിലെത്തിയെന്നതും അക്കാലത്ത് അവരെ സ്വീകരിച്ചത് കേരളത്തിലെ ഹിന്ദുക്കളായ ഭരണാധികാരികളാണെന്നതും ചരിത്ര സത്യങ്ങളാണ്. ഏറെ സാഹോദര്യത്തോടെ ഹിന്ദു-മുസ്ലിം മൈത്രി എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ജനതയാണ് പൂര്വകാല കേരളീയ സമൂഹം. മതവിശ്വാസങ്ങള് കൊണ്ടും കൊടുത്തുമുള്ള സാംസ്കാരിക ധാരയില് നിന്നാണ് കേരളീയ സംസ്കാരം ഉടലെടുത്തത്. അവിടെ ഗൂഢലക്ഷ്യത്തോടെയുള്ള വര്ഗീയ പ്രവര്ത്തനങ്ങളെ കരുതിയിരിക്കണം. ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം നിര്മിച്ചിരിക്കുന്നത് മുസ്ലിംകള് ഭൂരിപക്ഷമുള്ള യുഎഇയിലാണ്. മലയാളികള് തിങ്ങിതാമസിക്കുന്ന ഈ രാജ്യത്ത്, ഇവിടുത്തെ ഭരണാധികാരികളുടെ സഹവര്ത്തിത്വം ആധുനിക സമൂഹത്തിന് വലിയ മാതൃകയാണ്.
യുഎഇ എന്ന രാജ്യത്തിന്റെ വിശാലതയും സഹിഷ്ണുതയും മാതൃകയാക്കി എല്ലാ സമൂഹങ്ങളും സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഒരു വലിയ സമൂഹത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കും. വര്ത്തമാനകാല കേരളത്തില് പോലും പുരോഗമന ആശയക്കാരെന്ന് സ്വയം അവകാശപ്പെടുന്ന ഭരണാധികാരികള് മലപ്പുറം ജില്ലക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്നും ഇസ്്ലാമോഫോബിയ വളര്ത്തുന്ന വാക്കുകളും പ്രവര്ത്തനങ്ങളും ആര് നടത്തിയാലും എതിര്ക്കപ്പെടേണ്ടതാണെന്നും സെമിനാര് ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റുകളായ രാഹുല് ഈശ്വര്, ഡോ.അനില് മുഹമ്മദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സംവാദത്തില് പങ്കെടുത്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല് മോഡറേറ്റരായിരുന്നു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന് സ്വാഗതം പറഞ്ഞു.