കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
റിയാദ് : യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ ചര്‍ച്ച നടത്തി. ഗാസയിലെയും ലെബനോനിലെയും സംഭവ വികാസങ്ങളും വെടി നിര്‍ത്തല്‍ ശ്രമങ്ങളും ചര്‍ച്ച ചെയ്ത ഇരുവരും ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും അവലോകനം ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളും പ്രത്യേകിച്ച് ഗാസയിലെയും ലെബനനിലെയും സാഹചര്യങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അവിടങ്ങളിലെ സുരക്ഷ, മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണുന്നതടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയീഭവിച്ചു. യോഗത്തില്‍ സഹമന്ത്രിയും ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, ജനറല്‍ ഇന്റലിജന്‍സ് പ്രസിഡന്റ് ഖാലിദ് ബിന്‍ അലി അല്‍ഹുമൈദാന്‍ എന്നിവരും സൗദി അറേബ്യയിലെ യുഎസ് അംബാസഡര്‍ മൈക്കല്‍ റാറ്റ്നിയും ബ്ലിങ്കന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവും പങ്കെടുത്തു. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനുമായും അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തി. സൗദി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി, വിദേശ കാര്യ മന്ത്രിയുടെ രഷ്ട്രീയ കാര്യ ഉപദേഷ്ടാവ് മിസ് അബ് ബിന്‍ മുഹമ്മദ് അല്‍ ഫര്ഹാന് രാജകുമാരന്, വിദേശ കാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍ യഹ് യ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.