കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദോഹ : ചോറോഡ് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ സംഗമം ദോഹയില്‍ പ്രമുഖ വ്യാപാരിയും കെഎംസിസി ചോറോഡ് പഞ്ചായത്ത് പ്രസിഡന്റുമായ മുസ്തഫ ബദ്രിയ ഉദ്ഘാടനം ചെയ്തു. എന്‍ടികെ മഹ്മൂദ് അധ്യക്ഷനായി. മഹല്ല് ജനറല്‍ സെക്രട്ടറി മജീദ് പറമ്പത്ത്,വൈസ് പ്രസിഡന്റ് മുസ്തഫ മുട്ടുങ്ങല്‍,അംഗം എകെ അബൂബക്കര്‍,അബൂബക്കര്‍ വിപി,നൗഫല്‍ എംകെ പ്രസംഗിച്ചു. മസ്ജിദിന്റെ പുനരുദ്ധാരണവും മദ്രസ പദ്ധതിയും ജനറല്‍ സെക്രട്ടറി വിശദീകരിച്ചു. അസീസ് തൂവാടത്തില് സ്വാഗതവും ടി.അസീബ് നന്ദിയും പറഞ്ഞു. സിയാദ് കെപി,ഷഹീദ്,റഹീസ്,ഫൈസല്‍,അന്‍സാര്‍ നേതൃത്വം നല്കി.