
അബുദാബിയില്‍ പുതിയ വാക്സിന് വിതരണ കേന്ദ്രം തുറന്നു
ദുബൈ : ഉള്‍നാടന്‍ റോഡുകളില്‍ മൃഗങ്ങള്‍ ക്രോസ് ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്മാര്ട്ട്് ഗെയിറ്റ് പദ്ധതിയുമായി ദുബൈ ആര്‍ടിഎ. ദുബൈ നഗരത്തില്‍ നിന്ന് മാറി മരുഭൂമിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മൃഗങ്ങള്‍ വഴി തെറ്റി റോഡിലിറങ്ങുന്നത് പതിവാണ്. ഇതുവഴി അപകടങ്ങള്‍ ഉണ്ടാകുന്നതും സാധാരണ സംഭവമായിരിക്കുന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുകയാണ് ആര്‍ടിഎ. ദുബൈ ഹത്ത റോഡിലാണ് സ്മാര്‍ട്ട് ഗെയിറ്റുകള്‍ സ്ഥാപിച്ചു കൊണ്ട് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ഹത്ത റോഡിലും മരുഭൂമിയിലെ നിരവധി പ്രധാന പാതകളിലും ഇന്നലെ സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വഴി തെറ്റിയ മൃഗങ്ങള്‍ റോഡിലേക്ക് കടന്ന് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നടപടി. സുഗമമായ യാത്രയ്ക്കും, റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് ആര്‍ടിഎ വ്യക്തമാക്കി. വികസന പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം ഇത്തരം നിരവധി ഗെയിറ്റുകള്‍ സ്ഥാപിക്കുമെന്നും ആര്‍ടിഎ അറിയിച്ചു.