
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ : അവധിക്ക് നാട്ടില്‍ പോയ കാസര്‍കോട് ബേക്കല്‍ സ്വദേശി യൂസുഫ് കടവത്ത് (48) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഷാര്‍ജയില്‍ സ്വദേശി പൗരന്റെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. മൂന്ന് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെടുകയും മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരതനായ സിങ്കപ്പൂര്‍ ഇസ്മയിലാണ് പിതാവ്. മാതാവ് കുഞ്ഞായിഷ. ഭാര്യ ഫാതിമ. മക്കള്‍: സജ്ജാദ്, മുഫീദ്, ആയിഷ, നൂറ ഖദീജ. സഹോദരങ്ങള്‍: അഹമ്മദ് കടവത്ത്, അന്‍സാരി കടവത്ത്, താഹിറ, ഷാഹിന.