
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ദുബൈ : യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചു. അത്തരം ആളുകള്‍ 14 ദിവസം കൊണ്ട് രാജ്യത്തില്‍ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുന്‍കാല നിയമം. എന്നാല്‍ ഡിസംബര്‍ 31മുമ്പ് അവര്‍ രാജ്യം വിട്ടാല്‍ മതി. സിസ്റ്റത്തില്‍ അവരുടെ ഔട്ട് പാസ് കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. അതിനായി രാജ്യം വിടാന്‍ രേഖപ്പെടുത്തിയ തിയതി അടങ്ങിയ പേപ്പര്‍ വീണ്ടും മാറ്റേണ്ടതില്ല. എന്നാല്‍ നിലവില്‍ എക്സിറ്റ് പെര്‍മിറ്റിന്റെ കാലാവധി ഡിസംബര്‍ 31 വരെ ഉണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ആളുകള്‍ രാജ്യം വിടണം. അടുത്തമാസം വരെ കാത്തിരുന്നാല്‍ ടിക്കറ്റ് നിരക്ക് ഉയരും.പൊതുമാപ്പ് ലഭിച്ചാലും അവര്‍ക്ക് നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യം ഉണ്ടാകുമെന്ന് ദുബൈ ജിഡിആര്‍എഫ്എ അമര്‍ കസ്റ്റമര്‍ ഹാപ്പിനെസ്സ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു.
സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ള്‍ടോബര്‍ 31 വരെയാണ് ആദ്യഘട്ടത്തില്‍ പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്. എന്നാല്‍ ഒക്ള്‍ടോബര്‍ അവസാനത്തില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ട വലിയ തിരക്ക് പരിഗണിച്ചാണ് അധികൃതര്‍ വീണ്ടും പൊതുമാപ്പിന്റെ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയത്. ഇനിയും വിസലംഘകര് അവരുടെ സ്റ്റാറ്റസ് ശരിയാക്കിയിട്ടില്ലെങ്കില്‍ വേഗത്തില്‍ പുതിയ വിസയിലേക്ക് മാറി താമസം നിയമവിധേയമാക്കുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് ലഫ്.കേണല്‍ സാലിം ബിന്‍ അലി ഓര്‍മിപ്പിച്ചു.
ഡിസംബര്‍ 31 ശേഷം ഇക്കാര്യത്തില്‍ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ല. നിയമലംഘകാരായി ആളുകള്‍ വീണ്ടും ഇവിടെ തുടര്‍ന്നാല്‍ അത്തരം ആളുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും അവരെ ജോലിക്ക് വെക്കുന്നത് വലിയ കുറ്റമാണെന്നും ദുബൈ ജിഡിആര്‍എഫ്എ മുന്നറിയിപ്പ് നല്കി. അതിനിടെ ഔട്ട് പാസ് ലഭിച്ചവര്‍ക്ക് ജോലി ലഭിച്ചാല്‍ പുതിയ വിസക്ക് അപേക്ഷിക്കുമ്പോള്‍ അത് സ്വയമേവ റദ്ദാക്കപ്പെടും.സ്റ്റാറ്റസ് ശരിയാക്കാന്‍ സമയപരിധിയുടെ അവസാന മണിക്കൂറുകള്‍ വരെ കാത്തിരിക്കരുത്. ഈ അവസരം അവസാനത്തേതായിരിക്കും. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പരിശോധന കര്‍ശനമാക്കുമെന്ന് ദുബൈജിഡിആര്എഫ്എയിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോഅപ്പ് വിഭാഗം അന്വേഷണ കാര്യ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയരക്ടര്‍ കേണല്‍ അബ്ദുല്ല അതീഖ് പറഞ്ഞു . ഡിസംബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പില്‍ നിലവില്‍ ലഭ്യമായ അവസരം ആളുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു