അല്‍ഐനില്‍ പൊലീസിന്റെ സുരക്ഷാ ബോധവത്കരണം
അബുദാബി : യുഎഇ പൊതുമാപ്പില്‍ ഇതുവരെ 10,000ത്തിലേറെ ഇന്ത്യക്കാര്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനംതേടിയതായി കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് പറഞ്ഞു. കെഎംസിസി ഉള്പ്പടെയുള്ളവിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഇവര്‍ക്ക് സഹായം നല്‍കിവരുന്നത്. ഇതുവരെ 1300ലേറെ പാസ്പോര്‍ട്ടുകളും 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്കി. കൂടാതെ,എക്സിറ്റ് പെര്‍മിറ്റ് നേടാന്‍ 1500ലേറെ പേര്‍ക്ക് സഹായം നല്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട മറ്റുസേവനങ്ങളിലെ ഫീസ്, പിഴ എന്നിവയില്‍ ഇളവുലഭിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അല്‍ അവീറിലുമായാണ് പൊതുമാപ്പുമായി ബന്ധപ്പെട്ട കോണ്‍സുലേറ്റ് സേവനങ്ങള്‍ ലഭിക്കുക. അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള സേവനങ്ങള്‍ ഇവിടെ സൗജന്യമായി ലഭിക്കും.