ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
നബിദിനം: നാളെ പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
നബിദിന പൊതുഅവധി ആയതിനാൽ നാളെ ദുബൈ അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ജിഡിആർഎഫ്എ അറിയിച്ചു. എന്നാൽ 16ന് തിങ്കളാഴ്ച സാധാരണപോലെ സേവനങ്ങൾ ലഭ്യമാകും. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് അൽ അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റിൽമെന്റ് പ്രവർത്തിക്കുക. എന്നാൽ അത് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 12 വരെയും തുടർന്ന് നാലുമണി മുതൽ രാത്രി 8 വരെയുമാണ് പ്രവർത്തി സമയം. ഹിന്ദി അടക്കമുള്ള ഭാഷകളിൽ ബ്രോഷർ പുറത്തിറങ്ങികൊണ്ടാണ് ജിഡിആർഎഫ് എഇക്കാര്യം അറിയിച്ചത്.
പൊതുമാപ്പ് കാമ്പയിനിന്റെ നിർദ്ദിഷ്ട കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വീസ സ്റ്റാറ്റസ് ശരിയാക്കാൻ ലഭ്യമായ കാലയളവ് പ്രയോജനപ്പെടുത്താൻ ജിഡിആർഎഫ്എ അഭ്യർത്ഥിച്ചു. യുഎഇയിലെ വിദേശികളുടെ റസിഡൻസി സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് പൊതുമാപ്പ് കാമ്പയിൻ ലക്ഷ്യമിടുന്നത്. താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് ജിഡിആർഎഫ്എ കൂട്ടിച്ചേർത്തു.