
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ഷാര്‍ജ : സെപ്തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനകരമാക്കുന്നതിന് ഇന്ത്യന്‍ സംഘടനകള്‍ ഒരുക്കങ്ങള്‍ സജീവമാക്കി. ഇത് സംബന്ധമായി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ വിവിധ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുടെ വിപുലമായ സംയുക്ത യോഗം വിളിച്ച് ചേര്‍ക്കുമെന്ന് പ്രസിഡന്റ് നിസാര്‍ തളങ്കരയും ജനറല്‍ സെക്രട്ടറി പി. ശ്രീപ്രകാശും അറിയിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ യതീന് പട്ടേല്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് കൂട്ടുന്നത്. ആഗസ്ത് 15 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഓഡിറ്റോറിയത്തില്‍ യോഗം ചേരാനാണ് ധാരണയായിരിക്കുന്നത്. ഷാര്‍ജയിലെയും നോര്‍ത്തേണ്‍ എമിറേറ്റിലേയും പൊതുമാപ്പ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കും. പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ എത്തുന്നവര്‍ക്കായി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ആസ്ഥാനത്ത് ഹെല്‍പ്പ് ഡെസ്ക്ക് സജ്ജീകരിക്കും. ഷാര്‍ജയില്‍ പൊതുമാപ്പ് സംബന്ധമായ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന താമസ കുടിയേറ്റ വകുപ്പ് മന്ത്രാലയത്തോട് ചേര്‍ന്ന് ഹെല്‍പ്പ് ഡെസ്ക്ക് ആരംഭിക്കുന്നതിനുള്ള ശ്രമവും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ആരംഭിച്ചതായും നിസാര്‍ തളങ്കരയും ശ്രീപ്രകാശും അറിയിച്ചു.