കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ദുബൈ : യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവില് 15,000 ലധികം ഇന്ത്യക്കാര്ക്ക് സേവനം ഒരുക്കിയതായി ദുബൈ ഇന്ത്യന് കോണ്സുലേറ്റ് വ്യക്തമാക്കി. ഇവരില് 2,117 പേര് രേഖകള് ശരിപ്പെടുത്തി യുഎഇയില് തുടരാന് തീരുമാനിച്ചു. 3,700 പേര്ക്ക് രാജ്യം വിടാന് എക്സിറ്റ് പേപ്പര് നല്കി. ദുബൈ ജിഡിആര്എഫ്എയുടെ കണക്ക് പ്രകാരം ദുബൈയില് മാത്രം 2,36,000 പേര്ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിച്ചതായി അറിയിച്ചിരുന്നു. വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഇന്ത്യന് കോണ്സുലേറ്റ് പൊതുമാപ്പ് പ്രവര്ത്തനങ്ങള് നടപ്പാക്കിയത്. 2024 സെപ്റ്റംബര് 1 മുതല് ഡിസംബര് 31 വരെയാണ് യുഎഇ പൊതുമാപ്പ് അനുവദിച്ചിരുന്നത്. കോണ്സുലേറ്റിലും അല് അവീര് ആംനസ്റ്റി സെന്ററിലും സൗജന്യ സേവനങ്ങള് നല്കാനും യുഎഇ വിസ പൊതുമാപ്പ് സംരംഭത്തിന്റെ ആനുകൂല്യങ്ങള് ആക്സസ് ചെയ്യുന്നതില് ഇന്ത്യന് പൗരന്മാരെ സഹായിക്കുന്നതില് സുപ്രധാന പങ്ക് വഹിച്ചതായും കോണ്സുലേറ്റ് പറഞ്ഞു. വിവിധ ഇന്ത്യന് പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ, 2,117 പാസ്പോര്ട്ടുകള്, 3,589 എമര്ജന്സി സര്ട്ടിഫിക്കറ്റുകള്, 3,700ലധികം എക്സിറ്റ് പെര്മിറ്റുകള് നല്കാനുള്ള സംവിധാനമാണ് കോണ്സുലേറ്റ് ഒരുക്കിയത്.