ഗള്ഫ് കപ്പ് : ഒമാനും കുവൈത്തും സെമിയില് ഖത്തറും യുഎഇയും പുറത്ത്
അബുദാബി : കടല്യാത്രയുടെ പൗരാണിക സ്മരണകള് ഉണര്ത്തുന്ന ഇറ്റാലിയന് കപ്പല് അബുദാബി തീരത്ത്. യുനെസ്കോ,യുനിസെഫ്,ഇറ്റലി എന്നിവയുടെ അംബാസഡറായ ഇറ്റാലിയന് നാവികസേനയുടെ ചരിത്രപരവും ഐതിഹാസികവുമായ പരിശീലന കപ്പലായ അമേരിഗോ വെസ്പുച്ചി അതിന്റെ 93 വര്ഷത്തെ ചരിത്രത്തില് ആദ്യമായാണ് യുഎഇയില് എത്തിയത്. 2023 ജൂലൈ ഒന്നിന് ഇറ്റലിയില് നിന്നാരംഭിച്ച ആഗോള പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മുതല് 31 വരെയാണ് കപ്പല് അബുദാബിയില് നങ്കൂരമിടുക.
30ലധികം തുറമുഖങ്ങള്,28 രാജ്യങ്ങള്,5 ഭൂഖണ്ഡങ്ങള് എന്നിവ സന്ദര്ശിച്ച് അമേരിഗോ വെസ്പുച്ചി ലോകമെമ്പാടും സഞ്ചരിക്കുന്നു. കപ്പലിന്റെ ആഗോള പര്യടനത്തിന്റെ 31ാമത് സ്റ്റോപ്പാണ് യുഎഇയിലേത്. അബുദാബി ക്രൂയിസ് ടെര്മിനലുമായും ‘എക്സ്പീരിയന്സ് അബുദാബി’ സംരംഭവുമായും സഹകരിച്ച് പോര്ട്ട് സായിദില് കപ്പലിനെ സ്വാഗതം ചെയ്തു. അബുദാബി പോര്ട്ട് സായിദില് ഈ ദിവസങ്ങളില് വില്ലാജിയോ ഇറ്റാലിയാ എന്ന എക്സിബിഷന് ഒരുക്കുന്നുണ്ട്. പോര്ട്ട് സായിദിലെ അബുദാബി ക്രൂയിസ് ടെര്മിനലില് നടക്കുന്ന എക്സിബിഷനില് ഇറ്റലിയിലെ പരമ്പരാഗത വസ്തുക്കളുടെ വിപുലമായ ശേഖരങ്ങളുണ്ടാവും. യുഎഇയും ഇറ്റലിയും തമ്മിലുള്ള ശക്തമായ ബന്ധങ്ങള് ഉയര്ത്തിക്കാട്ടുന്ന തരത്തിലായിരിക്കും പരിപാടി.
ലോസ് ഏഞ്ചല്സ്,ടോക്കിയോ,ഡാര്വിന്, സിംഗപ്പൂര്,മുംബൈ,ദോഹ എന്നിവിടങ്ങളിലെ സന്ദര്ശനങ്ങ ള്ക്ക് ശേഷം വില്ലാജിയോ ഇറ്റാലിയ പ്രദര്ശനത്തിനുള്ള ഏഴാമത്തെ വേദിയാണ് അബുദാബി. ഇവിടെ പ്രദര്ശനം സൗജന്യമായിരിക്കും. tourvespucci.it/en/abudhabi2731december2024 വെബ്സൈറ്റ് വഴി മുന്കൂട്ടി ബുക്ക് ചെയ്ത സ്ലോട്ടുകള് വഴിയാണ് പ്രവേശനം നിയന്ത്രിക്കുന്നത്.