
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
ദുബൈ : യുഎഇയിലെ ചില മസ്ജിദുകളില് വൈദ്യുത വാഹന ചാര്ജിങ് സ്റ്റേഷനുകള് ഉടന് ആരംഭിക്കും. ഊര്ജ,അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ജനറല് അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്ഡോവ്മെന്റ്സ് ആന്റ് സകാത്തുമായി സഹകരിച്ചാണ് മസ്ജിദുകളില് ഊര്ജകാര്യക്ഷമത വര്ധിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കുന്നത്. ദുബൈയില് ഇവി ചാര്ജിങ് സ്റ്റേഷനുകള് പ്രവര്ത്തിപ്പിക്കാന് രണ്ട് സ്വകാര്യസ്ഥാപനങ്ങള്ക്ക് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര് അതോറിറ്റി (ദേവ) കഴിഞ്ഞയാഴ്ച അനുമതിനല്കിയിട്ടുണ്ട്.
യുഎഇവി, ടെസ് എന്നീ സ്ഥാപനങ്ങള്ക്കാണ് സ്വതന്ത്രചാര്ജ് പോയിന്റ് ഓപ്പറേറ്റര് (സിപിഒ) അനുമതി നല്കിയത്. ഷാര്ജ,റാസല്ഖൈമ എന്നിവിടങ്ങളിലെ ഇവി ചാര്ജിങ് സ്റ്റേഷനുകളുടെ എണ്ണംവര്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. വാഹനങ്ങള് വേഗത്തിലും എളുപ്പത്തിലും ചാര്ജ് ചെയ്യുന്നതിന് ഉന്നതനിലവാരമുള്ള സ്റ്റേഷനുകളാണ് സ്ഥാപിക്കുക. എമിറേറ്റില് അനുദിനം വര്ധിച്ചുവരുന്ന ചാര്ജിങ് സ്റ്റേഷനുകളുടെ ആവശ്യകത കണക്കിലെടുത്താണ് പുതിയ നടപടി. അടിസ്ഥാനസൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിലൂടെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വര്ധിപ്പിക്കുന്നതിനും പുതിയ സംരംഭം സംഭാവനകള് നല്കും.