ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥന്. അവനാണ് സ്രഷ്ടാവും പരിപാലകനും. നമ്മെ പടച്ച അല്ലാഹു നമുക്കായി ധാരാളം അനുഗ്രഹങ്ങളും സൗകര്യങ്ങളും ഒരുക്കിത്തന്നു. പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: നിശ്ചയം നിങ്ങളുടെ നാഥന് അല്ലാഹുവാകുന്നു. ഭൂമിയും ആകാശവും ആറു ദിവസങ്ങളിലായി സൃഷ്ടിക്കുകയും അനന്തരം പ്രാപഞ്ചിക കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് സിംഹാനാധിപത്യമേല്ക്കുകയും ചെയ്തവനാണവന്‍ (സൂറത്തു യൂനുസ് 03). അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു (സൂറത്തുസ്സുമര്‍ 06). പ്രപഞ്ചത്തെ അതിവിദഗ്ധമായി സംവിധാനിച്ച അല്ലാഹു ഒന്നടങ്കം കൃത്യമായി നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മൂസാ നബി (അ) പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണാം: ‘മൂസാ നബി പ്രതികരിച്ചു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതി നല്‍കുകയും എന്നിട്ട് അതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്’ (സൂറത്തു ത്വാഹാ 50).
നമ്മുടെ ചുറ്റിലുമുള്ള ചരവും അചരവുമായ ഓരോന്നിലും നോക്കിയാല്‍ തന്നെ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം മനസിലാക്കാനാവും. നമ്മള് സ്വന്തത്തില്‍ തന്നെയുള്ള ദൃഷ്ടാന്തങ്ങളില്‍ ചിന്തിക്കാന്‍ അല്ലാഹു കല്‍പ്പിക്കുന്നുണ്ട് (സൂറത്തുദ്ദാരിയാത്ത് 21). നമ്മെ മാതാവിന്റെ ഗര്‍ഭത്തില്‍ ഘട്ടംഘട്ടമായാണ് അല്ലാഹു വളര്‍ത്തിയത്. മൂന്നു അന്ധകാരങ്ങള്‍ക്കുള്ളിലായി സൃഷ്ടിയുടെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്ന് എന്ന നിലയില്‍ മാതാക്കളുടെ ഗര്‍ഭാശയങ്ങളില്‍ നിങ്ങളെയവന്‍ സൃഷ്ടിക്കുകയാണ്. അവനാണ് നിങ്ങളുടെ നാഥനായ അല്ലാഹു (സൂറത്തുസ്സുമര്‍ 06). ഗര്‍ഭസ്ഥ ശിശുവിന്റെ ഉപജീവനവും ജീവനവും അവന് സൃക്ഷ്മതയോടെ നിര്‍വ്വഹിക്കുന്നു. ശേഷം സുന്ദര സ്വരൂപനായി ജനിപ്പിക്കുന്നു. അല്ലാഹുവാണ് നിങ്ങള്‍ക്കായി മെച്ചപ്പെട്ട ആകാര സൗഷ്ഠവം നല്‍കുകയും ഉപജീവനം തരികയും ചെയ്തത്, അവനാണ് നാഥനായ അല്ലാഹു (സൂറത്തു ഗാഫിര് 64). അല്ലാഹുവിന്റെ സൃഷ്ടിവൈദഗ്ധ്യവും കരുണക്കടാക്ഷവും തത്വവും സൂക്ഷ്മജ്ഞാനവും നാം അറിയുന്നില്ലേ, അതുവഴി അവന്റെ ഏകദൈവത്വം നമ്മുക്കു മുന്നില്‍ സ്ഫടികസമാനം സ്പഷ്ടമാണ്. നാഥനായ അവന് മാത്രമേ ദൈവമായുള്ളൂ, അവന് മാത്രമാണ് ആരാധനക്ക് അര്‍ഹന്‍.
അല്ലാഹു കാരുണ്യവാനും ഉദാമതിയുമാണ്. അവന്റെ ദാനങ്ങള്‍ അവസാനിക്കുന്നില്ല, രാവും പകലും ഇടതടവില്ലാതെ ചെലവഴിച്ചാലും അവന്റെ ഔദാര്യത്തില്‍ നിന്ന് ഒന്നും കുറയുന്നില്ല എന്നാണ് നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് ബുഖാരി, മുസ്ലിം). അവന്റെ പക്കലാണ് എല്ലാത്തിന്റെയും ഖജനാവുള്ളത്. അതില്‍ നിന്നുള്ള ദാനങ്ങള്‍ ആ ഖജനാവുകള്‍ക്ക് ഒരു കുറവും വരുത്തുന്നില്ല.
അല്ലാഹു രാത്രിയും പകലും എന്നല്ല ഏതു ഋജുഭേദങ്ങളിലും കാലവസ്ഥയിലും നമ്മളെ സംരക്ഷിക്കുന്നു. അവന് ഉറക്കില്ല. അവന് ഉറങ്ങേണ്ട ആവശ്യമില്ല. നാഥനായ അല്ലാഹു നമ്മെ അവനെ ആരാധിക്കാനാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്റെ നാഥനില്‍ നിന്നു കിട്ടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണു ഞാന്‍. ഈ ഖുര്‍ആന്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള തെളിവുകളും വിശ്വസിക്കുന്ന ജനതക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണ് (സൂറത്തുല്‍ അഅ്റാഫ് 203). അവന് നമുക്കായി മതകാര്യങ്ങള്‍ പ്രയാസമില്ലാതെ അനായാസകരമാക്കി. മതത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വൈഷമ്യവും നിങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടില്ല (സൂറത്തുല്‍ ഹജ്ജ് 78). അവന് എല്ലാം ലഘൂകരിച്ചുതന്നിരിക്കുകയാണ്. അവന് കരുണക്കടലായി പ്രതീക്ഷകളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. പ്രായശ്ചിത്തം തേടാനും അതുവഴി സ്വര്ഗസ്ഥനാവാനുമാണ് അവന് കല്പ്പിച്ചിരിക്കുന്നത്. നാം ഹൃദയാന്തരങ്ങളില്‍ അല്ലാഹുവിനെ അംഗീകരിച്ചുക്കൊണ്ട് നാവില്‍ അവന്റെ സ്മരണകള്‍ നിലനിര്‍ത്തണം. റുകൂഇലും സുജൂദിലുമിലുള്ള ദിക്റുകള്‍ ആവര്ത്തിച്ചുച്ചരിക്കണം. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം. അങ്ങനെയാണ് പ്രവാചകന്മാര് ചെയ്തത്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ കൂടെ വഴിനടത്താന്‍ അല്ലാഹുവുണ്ടെന്ന് പറഞ്ഞ് ഇറങ്ങിത്തിരിച്ചവരാണ് മൂസാ നബി (അ). അല്ലാഹുവിനെ നാഥനായി തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന ദിക്ര് നമ്മുടെ പ്രവാചകന് അധികരിപ്പിക്കുമായിരുന്നു.
അല്ലാഹുവിലേക്ക് ആവശ്യങ്ങള്‍ അവതരിപ്പിച്ച് പ്രാര്‍ത്ഥിക്കൂ. അവന് ഉത്തരം തരും. തീര്‍ച്ച. തന്നിലേക്ക് ഇരു കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചവനെ വ്യഥാ വിടുവാന്‍ കാരുണ്യവാനായ അല്ലാഹുവിന് ലജ്ജയുണ്ടെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് അബൂദാവൂദ് 1488). പ്രവാചകന്മാര് പ്രാര്‍ത്ഥനയില്‍ ‘എന്റെ നാഥാ’, ‘ഞങ്ങളുടെ നാഥാ’ എന്നിങ്ങനെ ആമുഖമായി വിളിക്കുമായിരുന്നു. ഉത്തരം കിട്ടാനുള്ള ഉപാധിയുമാണത്. ഒരിക്കല്‍ ഉമ്മു സലമാ (റ) നബി (സ്വ)യോട് പ്രാര്‍ത്ഥനയില്‍ ചൊല്ലേണ്ട കുറച്ച് വാക്കുകള്‍ പഠിപ്പിച്ചുത്തരമണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. നബി (സ്വ) മൊഴിഞ്ഞു: പത്ത് തക്ബീറും പത്ത് തസ്ബീഹും പത്ത് ഹംദും ചൊല്ലണം. എന്നിട്ട് ഇഷ്ടമുള്ള കാര്യം അല്ലാഹുവിനോട് ചോദിക്കണം. അവന് ഉത്തരം നല്‍കും (ഹദീസ് തുര്‍മുദി 481).