സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
പരിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായമായ ഫാത്തിഹയിലെ ആദ്യ വാചകം അല്‍ഹംദുലില്ലാഹ് എന്നാണ്. സര്‍വ സ്തുതിയും അല്ലാഹിനാണ് എന്നര്‍ത്ഥം. ഖുര്‍ആനില്‍ നാല്പതിലധികം സൂക്തങ്ങളില്‍ അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞിട്ടുണ്ട്. നമ്മുടെ നബി(സ്വ)യുടെ നാമങ്ങളായ മുഹമ്മദ്,അഹ്മദ് എന്നിവ ഈ ഹംദില്‍ നിന്ന് നിക്ഷിപ്തമാണ്. സ്രഷ്ടാവായ അല്ലാഹുവിനെ പരിപൂര്‍ണമായും അംഗീകരിക്കുകയും അവനെ സ്തുതിക്കുകയും വണങ്ങുകയും ചെയ്യുന്നതിന്റെ വാക്രൂപമായ ‘അല്‍ഹംദുലില്ലാഹ്’ എന്നത് സകല ചരാചരങ്ങളും മൊഴിയുന്ന ദിക്റാണ്. സത്യവിശ്വാസി സുഖ,ദുഖങ്ങളിലും ആപത്-ഐശ്വര്യഘട്ടങ്ങളിവും ഉരുവിടേണ്ട വചനമാണിത്. പരമകാരുണ്യവാനായ അല്ലാഹുവിന്റെ പരമാധികാരത്തെ പൂര്‍ണാര്‍ത്ഥത്തില്‍ മാനിക്കുന്നതോടൊപ്പം സകല സ്തുതികള്‍ക്കും സ്തോത്രങ്ങള്‍ക്കും അര്‍ഹന്‍ അവന് മാത്രമെന്ന വിളംബരം കൂടിയാണ് ഹംദിന്റെ ദിക്ര്. നമ്മെ സൃഷ്ടിച്ച് ജീവിപ്പിക്കുകയും ഉപജീവനങ്ങള്ക്കുള്ളത് തരികയും മാര്‍ഗദര്‍ശനമേകുകയും ബുദ്ധിയും വിവരവും നല്‍കുകയും ആയുരാരോഗ്യം പ്രദാനമേകുകയും പരിസ്ഥിതിയും അന്തരീക്ഷവും ശാന്തി സമാധാനപൂര്‍ണമാക്കുകയും ചെയ്ത അല്ലാഹുവിന് തന്നെയാണ് സര്‍വ സ്തുതി സ്തോത്രങ്ങളും.അവന് എത്രയെത്ര നന്മകളാണ് നമുക്കായി സംവിധാനിച്ചത്,സൗകര്യങ്ങള്‍ ഒരുക്കുകയും പ്രയാസങ്ങള്‍ ദൂരീകരിക്കുകയും നമ്മുടെ ദുര്‍ബലതകളെ മറച്ചുവെച്ചവനുമാണ് അവന്. പ്രപഞ്ചമാകെ അല്ലാഹുവിന് ഹംദ് പറയുകയും നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ ചരമെന്നോ അചരമെന്നോ വ്യത്യാസമില്ല. അവനെ സ്തുതിച്ചുക്കൊണ്ട് വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല (സൂറത്തുല്‍ ഇസ്റാഅ് 44). അല്ലാഹിവിനെ നന്നായി സ്തുതിക്കുന്നവരുടെ കൂട്ടത്തില്പെടുക എന്നത് മഹാഭാഗ്യമാണ്. മലക്കുകള്‍ അല്ലാഹുവിന് നന്നായി ഹംദ് ചെയ്യുന്നവരായിരുന്നു. മലക്കുകള്‍ തങ്ങളുടെ നാഥന് സ്തുതകളര്പ്പിച്ചും പ്രകീര്‍ത്തനം ചെയ്തും സിംഹാസനത്തെ വലയം ചെയ്യുന്നത് താങ്കള്‍ക്കു കാണാം എന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറത്തു സ്സുമര്‍ 75ാം സൂക്തത്തിലൂടെ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാരെല്ലാം അധികമായി ഹംദ് ചെയ്തിരുന്നു. സത്യവിശ്വാസികളായ അടിമകളില്‍ മിക്കവരെക്കാളും തങ്ങളെ ശ്രേഷ്ഠരാക്കിയ അല്ലാഹുവിനാണ് സര്‍വ സ്തുതിയുമെന്ന് പ്രവാചകന്മാര് പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട് (സൂറത്തുന്നംല് 15).
ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും അല്ലാഹുവിന് ഹംദ് അര്‍പ്പിക്കേണ്ടവനാണ് സത്യവിശ്വാസി. ഒരു ദിവസത്തിന്റെ ആദ്യ സമയത്തില്‍ തന്നെ സ്തുതി തുടങ്ങേണ്ടതാണ്. ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍,ഉറക്കെന്ന ചെറു മരണത്തിന് ശേഷം ആത്മാവ് തിരിച്ചേകുകയും ശരീരത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്ത അല്ലാഹുവിനെ സ്തുച്ചുക്കൊണ്ടുള്ള ദിക്ര് നബി (സ്വ) പഠിപ്പിച്ചതാണ്. തിന്നാലും കുടിച്ചാലും ഹംദ് പറയുന്നവരില്‍ അല്ലാഹു തൃപ്തനായിരിക്കുമെന്നാണ് പ്രവാചക പാഠം. എത്ര ധനികരാണ് കുമിഞ്ഞ സമ്പത്തുകളുണ്ടായിട്ടും തിന്നാനും കുടിക്കാനുമുള്ള ആരോഗ്യമില്ലാതിരിക്കുന്നത്, എത്ര ആരോഗ്യവാന്മാരാണ് ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തിരിക്കുന്നത്. അതിനെല്ലാം ആവതുള്ള നാം ഭാഗ്യവാന്മാരാണ്. അല്ലാഹുവിന് എത്ര ഹംദുകള്‍ പറഞ്ഞാലും മതിവരില്ല. പുതുവസ്ത്രം ധരിച്ചാലും അതിന്റെ നന്മകള് ചോദിച്ചും തിന്മകളില് നിന്ന് രക്ഷതേടിയും അല്ലാഹുവിന് സ്തുതി പറയണമെന്ന് ഹദീസില്‍ കാണാം. ശാരീരിക പ്രയാസമോ വൈകല്യമോ മറ്റു പരീക്ഷണം നേരിട്ടയാെള കണ്ടാലും അല്‍ഹംദുലില്ലാഹ് എന്ന് പറയാന്‍ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആ കുറവ് തനിക്ക് തരാതെ ആരോഗ്യപൂര്ണനാക്കിയ അല്ലാഹുവിനെ സ്തുതിച്ചാല്‍ അവന്് അങ്ങനെയുള്ള സാഹചര്യമുണ്ടാവില്ലെന്നും ഹദീസില്‍ കാണാം. സന്താനം നഷ്ടപ്പെട്ടാലും ആ വിധിയില്‍ തൃപ്തനായി അല്ലാഹുവിന് ഹംദ് പറയണം. നബി (സ്വ) പറയുന്നു ഒരാളുടെ കുട്ടി മരിച്ചാല്‍ അല്ലാഹു മലക്കുകളോട് ചേദിക്കും. ‘നിങ്ങള്‍ എന്റെ അടിമയുടെ കരളിന്റെ കഷ്ണമായ കുട്ടിയുടെ ആത്മാവ് പിടിച്ചിരിക്കുകയാണല്ലേ?. എന്റെ അടിമ എന്ത് പറയുന്നു?.’ അവര്‍ പറയും: ‘അയാള്‍ നിനക്ക് ഹംദ് പറഞ്ഞു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊനെന്നും’. അപ്പോള്‍ അല്ലാഹു പറയും: നിങ്ങള്‍ എന്റെ അടിമക്ക് സ്വര്‍ഗത്തില്‍ ഒരു വീട് പണിയണം,അതിന് ബൈത്തുല്‍ ഹംദ് എന്ന് പേരിടണം (ഹദീസ് തുര്‍മുദി 942).
ജീവിതത്തില്‍ എന്ത് നേരിട്ടാലും എല്ലാം അല്ലാഹുവില്‍ നിന്നാണെന്ന ഉറച്ച ബോധ്യത്തോടെ അവന് സ്തുതി അര്‍പ്പിക്കണം. ഇഷ്ടപ്പെടുന്നത് ഉണ്ടായാലും വെറുക്കുന്നത് ഉണ്ടായാലും അല്ലാഹുവിനെ സ്തുതിക്കാനുള്ള ദിക്റുകളാണ് നബി (സ്വ) പറഞ്ഞുതന്നിട്ടുള്ളത്. ഓരോ ദൈവാനുഗ്രഹത്തിനും സ്തുതിയും കൃതജ്ഞതയും ചെയ്തുകൊണ്ടിരിക്കണം. നന്ദിയുള്ളവരായാല്‍ അനുഗ്രഹത്തില്‍ വര്‍ധനവ് തരുമെന്ന് അല്ലാഹു തന്നെ പറഞ്ഞതാണ് (സൂറത്തു ഇബ്രാഹിം 07). ഹംദ് കാരണം ദോഷങ്ങള്‍ പൊറുക്കപ്പെടുകയും നന്മകള് ഇരട്ടിക്കുകയും ചെയ്യും. അങ്ങനെ ഹംദ് നന്മയുടെ തുലാസിന് കനം കൂട്ടുകയും ചെയ്യും. അന്ത്യനാളിലെ ഉത്തമ ദാസര്‍ നന്നായി ഹംദ് ചെയ്യുന്നവരെന്ന് ഹദീസില്‍ കാണാം. മാത്രമല്ല ദുഖവേളകളിലും സുഖവേളകളിലും അല്ലാഹുവിനെ അധികമായി സ്തുതിക്കുന്നവരെയാണ് സ്വര്‍ഗത്തിലേക്ക് ആദ്യം ആനയിക്കപ്പെടുക. ഏറ്റവും നല്ല പ്രാര്‍ത്ഥന തന്നെയാണ് അല്‍ഹംദുലില്ലാഹ് എന്ന് പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്.