
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : അബുദാബിയില്‍ പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകള്‍ മുഴുവനായും മഅന്‍ അതോറിറ്റി വഹിക്കും. അബുദാബി ആരോഗ്യ വകുപ്പ്, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള സനാദ്കോം സംരംഭത്തിന്റെ വിപുലീകരണമാണിത്. നേരത്തെ പൗരന്മാര്ക്ക് മാത്രമുണ്ടായിരുന്ന സംവിധാനത്തി ല്‍ എല്ലാ താമസക്കാരെയും ഉള്‍പ്പെടുത്തി. മരണ സര്‍ട്ടിഫിക്കറ്റ് നേടുക,സംസ്കാരത്തിനുള്ള ക്രമീകരണം,ആവശ്യമെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് അടക്കം മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഈ സംരംഭം പിന്തുണക്കും. മരണപ്പെട്ടയാളുടെ കുടുംബത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും സുഗമമാക്കാനുമാണ് സനാദ്കോം സംരംഭം ലക്ഷ്യമിടുന്നത്. സോഷ്യല്‍ കോണ്ട്രിബ്യൂഷന് അതോറിറ്റിയുമായി സഹകരിച്ചാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്കല്, ആംബുലന്‍സ്, എംബാം ചെയ്യല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഫീസും വഹിക്കുന്നത്.
സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അസാധാരണവും അതുല്യവുമായ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനും വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യവകുപ്പ് കസ്റ്റമര്‍ എക്സ്പീരിയന്‍സ് ആന്റ് റിലേഷന്‍സ് സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹിന്ദ് അല്‍ സാബി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും മരണം നടന്ന എമിറേറ്റിലെ ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റികളില്‍ മരണപ്പെട്ടയാളുടെ കുടുംബങ്ങള്‍ക്ക് നേരിട്ട് നടത്താനാകും. മരണ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതും മരണപ്പെട്ടയാളുടെ കുടുംബത്തിന് വേണ്ടി ആവശ്യമായ ഏതെങ്കിലും പെര്‍മിറ്റുകള്‍ നേടുന്നതും അവരുടെ സമ്മതത്തെ തുടര്‍ന്ന് ആവശ്യമായ നടപടിക്രമങ്ങളില്‍ ചുമതലയുള്ള ഡോക്ടര്‍ സഹായിക്കും. എമിറേറ്റിലെ ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളെ ഏകീകരിക്കും ആരോഗ്യവകുപ്പ്, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്, അബുദാബി പെന്ഷന് ഫണ്ട്, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി, അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി, അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നീ വിഭാഗങ്ങളെ ഏകോപിപ്പിക്കും.