കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി: അല്‍ജീല്‍ സെന്ററും സോഷ്യല്‍ എംപവര്‍മെന്റ് മിഷനും കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിന്റര്‍ ക്യാമ്പിന് ഇന്ന് തുടക്കം. വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അല്‍ജീല്‍ സെന്റര്‍ അബുദാബി,ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ എന്നിവിടങ്ങളിലായി ഇന്നും നാളെയും തുടര്‍ന്ന് 28,29 തിയതികളിലുമായി നാലു ദിവസമാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കായി മൈന്‍ഡ് ബൂസ്റ്റിങ്, ലീഡര്ഷിപ് സ്കില്‍ ഡെവലപ്മെന്റ്,ക്രിയേറ്റിവിറ്റി, തുടങ്ങിയ സെഷനുകളുണ്ടാകും.വാഫി അലുംനി അസോസിയേഷന് നേതൃത്വം നല്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് അല്‍ജീല്‍ സെന്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് :+971544369533