
ഫലസ്തീന് ഐക്യദാര്‍ഢ്യം: ഇസ്തംബൂളില്‍ ഇന്ന് പാര്‍ലമെന്ററി പ്രതിനിധി സമ്മേളനം
ദുബൈ: അല്‍ജീല്‍ നൂതന പ്രാഥമിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പുതിയ കാലത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ദുബൈ വാഫി അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ജീല്‍ സംരംഭത്തിന്റെ പുതിയ സമുച്ചയം ദുബൈ അല്‍ നഹ്ദയിലെ പ്ലാറ്റിനം ബിസിനസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മികച്ച സൗകര്യങ്ങളോടെ എല്ലാ പ്രായക്കാര്‍ക്കും പ്രാക്ടിക്കലായി ഇസ്ലാമിക വിദ്യാഭ്യാസവും കരിയര്‍ സ്കില്‍ ഡെവലപ്മെന്റ് കോഴ്സുകളും ഖുര്‍ആന്‍ ഹിഫഌ കോഴ്സും അല്‍ജീല്‍ വിഭാവനം ചെയ്യുന്നു. പുതുതായി അഡ്മിഷന് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനാരംഭവും അനുമോദനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. അല്‍ ജീല്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് വിപി അബ്ദുറഹ്്മാന് വാഫി ഉപഹാര സമര്പണം നടത്തി. കാസര്‍കോട് ഹോപ് വാലി വഫിയ്യ കോളജ് വെല്വിഷേഴ്സ് സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനവും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. അല്‍ജീല്‍ രക്ഷിതാക്കളും വാഫി അലുംനി ഭാരവാഹികളും പ്രവര്‍ത്തകരും കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
കെഎംസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ദുബൈ കെഎംസിസി പ്രസിഡന്റ് അന്‍വര്‍ അമീന്,സെക്രട്ടറിമാരായ പിവി നാസര്‍,അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര,ഷാര്‍ജ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജമാല്‍ ബൈത്താന്,ട്രഷറര്‍ അബ്ദുറഹ്മാന്,ഷിഹാസ് സുല്‍ത്താന്‍,മുജീബ് ജൈഹൂന്,ബാബു എടക്കുളം, സികെ കുഞ്ഞബ്ദുല്ല,എടി റഫീഖ്,ഖാസിം ചാനടുക്കം,ചാക്കോ ഊളക്കാടന്‍,ദുബൈ വാഫി അലുംനി ഭാരവാഹികളായ ജാബിറലി വാഫി,മുഹിയുദ്ദീന് വാഫി അത്തിപ്പറ്റ,അബൂബക്കര്‍ വാഫി, ഉവൈസ് വാഫി,ഷബീര്‍ വാഫി,ഷാഹിദ് വാഫി,അബ്ദുറഹ്മാന് വാഫി,നൗഷാദ് വാഫി,മുഈന്‍ വാഫി,ആഷിഖ് റഹ്മാന് വാഫി,റജീബ് വാഫി,അമീന് വാഫി,ജവാദ് വാഫി,ഉമര്‍ വാഫി,നാസര്‍ വാഫി,ഫൈറൂസ് വാഫി പങ്കെടുത്തു. അക്കാദമിക് കോര്‍ഡിനേറ്റര്‍ നൗഫല്‍ വാഫി സ്വാഗതവും സുഹൈല്‍ വാഫി നന്ദിയും പറഞ്ഞു.