27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : അലിഫ് മീഡിയ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് അബുദാബിയില്‍ ‘അലിഫ് കി രാത്ത്’ സംഘടിപ്പിക്കുമെന്ന് സംഘാട കര് വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു. രാത്രി 7:30ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിലാണ് പരിപാടി. മലയാളത്തിന്റെ പ്രിയ നടന് മനോജ് കെ.ജയന് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ ഗായകന് കണ്ണൂര്‍ ഷെരീഫ്,ആസിഫ് കാപ്പാട്,ഫാസിലാ ബാനു എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. പത്താം വാര്‍ഷിക ഭാഗമായി വിത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ച പതിനൊന്ന് പ്രമുഖരെ ആദരിക്കും.
അസീസ് കാളിയാടന്‍(പൊതു പ്രവര്‍ത്തക),സിനി ജോസഫ ്(പൊതുപ്രവര്‍ത്തക),സജീവ് എവര്‍സേഫ്(കാരുണ്യ പ്രവര്‍ത്തക),ഡോ.ഷാസിയ അന്‍സാര്‍ (ആരോഗ്യസേവനം),വര്‍ഷാ തിരുമലേഷ്(കലാ പ്രതിഭ),എംഎ ഹക്കീം(ആയോധനകല),ഡോ.ഹസീനാ ബീഗം(അധ്യാപനം,സാഹിത്യം),ഷിനോജ് കെ ഷംസുദ്ദീന്(വിഷ്വല്‍ മാധ്യമം),അബൂബക്കര്‍(പത്രമാധ്യമം),അമീന് മന്നന്(സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍),സജിന കണ്ണന്‍ദാസ്(വിഷ്വല്‍ മാധ്യമം) എന്നിവരെയാണ് പുരസ്കാരം നല്കി ആദരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് അലി (അലിഫ് മീഡിയ), നസീര്‍ പെരുമ്പാവൂര്‍ (ഡയരക്ടര്‍),സിറാജ് പൊന്നാനി,ഷൗക്കത്ത് വാണിമേല്‍(കോര്‍ഡിനേറ്റര്‍മാര്‍),ഷരീഫ് (ഹാപ്പി ബേബി മൊബൈല്‍സ്),ഇസ്മായില്‍ (തബക്ക്) എന്നിവര്‍ പങ്കെടുത്തു.